Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

 

തിരക്കഥ 

കോഴിതാളം 

സീൻ -1
 ഇരുണ്ട ഫ്രെയിം, അതിൽ നിറയുന്ന കോഴിയുടെ പിടച്ചിൽ, കോഴിക്കടയിലെ ഡ്രമ്മിൽ നിന്നു കേൾക്കുന്ന പിടച്ചിൽ... ഫ്രെയിമിലേക്കു മിന്നൽ പോലെ ഫ്ലാഷ്‌ വെളിച്ചം.അതു തുടരുമ്പോൾ കോഴിയുടെ കഴുത്തറക്കുന്ന കടക്കാരന്റെ മിന്നുന്ന ചിത്രം.ഒപ്പം കോഴിതാളവും. 
സീൻ - 2
 ബലിക്കല്ല് - പകൽ 
ഒരു ഗോത്ര വർഗ്ഗ സമൂഹത്തിന്റെ ബലിക്കല്ല്. അതിൽ കഴുത്തറുത്ത കോഴി. രക്തം പുരണ്ട കോഴി. ഫ്രെയിമിൽ ബലിക്കല്ലാണു ഫോക്കസ്‌. പിന്നിൽ നൃത്ത ച്ചുവടു വയ്ക്കുന്ന ആദിവാസികൾ( അവ്യക്തം) പശ്ചാത്തലത്തിൽ ഇപ്പോൾ ഒരു ഫോക്‌ സോങ്ങാണു. 
സീൻ -3 
പുറം - രാത്രി 
വീടിനു പരിസരത്തു എവിടെയെങ്കിലും ഒരു കോഴിക്കൂട്‌. കുറേ കോഴികൾ. അവകൾ എന്തോ കണ്ട്‌ ഭയന്നിരിക്കയാണു. അവരുടെ കലപില ശബ്ദം. പുറത്തു ഒരു നിഴൽ പോലെ കുറുക്കൻ. 

കട്ട്‌. 

സീൻ - 3. എ
 മുറി - രാത്രി
 ഇന്റീരിയർ 
ഒരു റേപ്പ്‌. കട്ടിലിൽ ഒരു പെൺകുട്ടിയുടെ കാലുകളിൽ അമർത്തി പിടിച്ചിരിക്കുന്ന രണ്ടു ബലിഷ്ഠമായ കരങ്ങൾ. പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ പ്രതിരോധവും,ഭയന്നു നില വിളിക്കുന്ന കോഴി ക്കൂട്ടവും. സീൻ - 4 ഒരു തീൻ മേശ - പകൽ ഒരു പ്ലേറ്റിൽ നിറച്ചു വച്ചിരിക്കുന്ന ചിക്കൻ ഫ്രൈ. മേശക്കരികിൽ ആരും ഇല്ല. 

സീൻ - 4 എ 
പ്ലേറ്റിൽ മലർത്തി വച്ചിരിക്കുന്ന ക്യാമറ. അതിരിക്കുന്നത്‌ തീൻ മേശക്കു നടുവിലാണു. ചുറ്റും കുറേ പ്പേർ . എല്ലാവരും ഒരു നിഴൽ പോലെ. ആരുടെയും മുഖം വ്യക്തമല്ല. പശ്ചാത്തലത്തിൽ മുമ്പു കേട്ട ആരവങ്ങളുടെ(കോഴിക്കടയിലെ ഡ്രം, ഫോക്‌ സോങ്ങ്‌,പെൺകുട്ടിയുടെ കരച്ചിൽ ) മിക്സിംഗ്‌ മ്യൂസിക്‌. 

സീൻ - 4 ബി 
പ്ലേറ്റിലേ ക്യാമറയിലേക്കു വന്നു കുനിയുന്ന മുഖങ്ങൾ, ക്യാമറ കണ്ണിലൂടെ. അതു റിയൽ ഫിഗറല്ല, എല്ലാം കോണിച്ച മുഖങ്ങൾ. ഓരോ മുഖവും ക്യാമറയിൽ വരുമ്പോൾ അവരുടെ പേരുകൾ ആരോ ഉറക്കെ പറയുന്നുണ്ട്‌. 

രവി....
 പത്രോസ്‌ ....
. ഭാസി... 
സിദ്ദീഖ്‌ ....
 കുട്ടപ്പൻ....


Sent from my iPhone