Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

എന്തുകൊണ്ട് ഞാന്‍ എഴുതാതിരിക്കുന്നു ........... ?

എഴുത്തുകാരനെ സംബന്ധിക്കുന്ന രണ്ടു വൈരുദ്ധ്യ ങ്ങളായ ആശയം മനസ്സില്‍ കടന്നു കൂടിയതോടെ ഞാന്‍ താല്‍ക്കാലികമായി പേന താഴെ വച്ചു. ഞാന്‍ ഒരു അറിയപ്പെടുന്നഎഴുത്തുകാരന്‍ ആണോ എന്നതിന് യാതൊരു പ്രസക്തിയുമില്ല, കാരണം എഴുത്തിലെ  ഉത്കൃഷ്ടത കണ്ടെത്തേണ്ടത്‌ വായനക്കാരനാണ്. ലക്ഷണ ശാസ്ത്രം കൊണ്ട് എഴുത്തിനു കാര്യമായ പ്രയോജനം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല . എപ്പോഴും  നല്ലൊരു കൃതി 
ഉണ്ടായതിനു ശേഷമാണ് , അവയെ ക്കുറിച്ച് ആധികാരിക ഗ്രന്ഥങ്ങള്‍ ഉണ്ടാവുന്നത്.

ഒരിക്കല്‍ പ്രശസ്തനായ ഒരു സാഹിത്യകാരനുമായി സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു, എഴുത്തുകാര്‍ കാലത്തില്‍ സഞ്ചരിക്കുന്നവരായിരിക്കണം . ഇപ്പോള്‍ എങ്ങനെ എഴുതണം എന്നു അന്വേഷിച്ചു കൊണ്ടിരിക്കണം . അത് സ്വന്തം ഭാഷയില്‍ തേടാം, അല്ലെങ്കില്‍ വൈദേശിക ഭാഷയിലും അന്വേഷിക്കാം. അപ്പോള്‍ എഴുത്തുകാരന്‍ മനസ്സിലെ ആശയങ്ങളെ അക്ഷരങ്ങളിലാക്കാന്‍ നിരന്തരം യത്നിച്ചു കൊണ്ടിരിക്കണം.ആ അഭിപ്രായത്തോട് എനിക്ക് യോജിക്കാനായില്ല.രചന എന്നത് ഒരു ഉണ്ടാകലാണ് , ഒരിക്കലും അതു നിര്‍മ്മിക്കുകയല്ല. അതിനു വേണ്ടിയുള്ള അസംസ്കൃത വസ്തുക്കള്‍ നമുക്ക് ( എഴുത്തുകാര്‍ക്ക് ) തേടി കണ്ടെത്താം .ആ അസംസ്കൃത വസ്തുക്കളെ  ക്രിയാത്മകമാക്കുന്നിടത്താണ് എഴുത്തുകാരന്‍ ജനിക്കുന്നത്. 

വളരെക്കാലം മുമ്പ് എന്റെ കോളജ് അദ്ധ്യാപകന്‍ പറഞ്ഞ വാക്കുകളെ ഞാന്‍ എഴുത്തിനുള്ള സ്രോതസ്സായി മനസ്സില്‍ കൊണ്ട് നടക്കുന്നു. ഒരുപാട് കഥകള്‍ പത്രമാസികയ്ക്ക് അയച്ചു നിരാശനായി ഇരിക്കുമ്പോളാണ് അദ്ദേഹം പറഞ്ഞത് " പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഒന്നും എഴുതരുത്. ഭക്ഷണം കഴിക്കുന്നത്‌ വളരാന്‍ വേണ്ടിയല്ല, വിശപ്പ്‌ ഇല്ലാതാക്കാന്‍ വേണ്ടിയാണ്  , വളരുക എന്നത് പ്രകൃതിക്ക് വിട്ടേക്കുക". ആ വാക്കുകള്‍ എന്നെ വളരെ സ്വാധീനിച്ചിരുന്നു .

എഴുത്തുകാരന്‍ എന്തിനു പുതിയ രചനാ രീതി അന്വേഷിച്ചു നടക്കണം.........?
"ആരും പറയാത്ത ഒന്ന് " അതായിരിക്കണം എഴുത്തുകാരന്‍ നിരന്തരം തേടിക്കൊണ്ടിരിക്കേണ്ടത് .

8 Responses to എന്തുകൊണ്ട് ഞാന്‍ എഴുതാതിരിക്കുന്നു ........... ?

  1. ajith says:

    ആരും പറയാത്തത് തേടാം

  2. വളരുക എന്നത് പ്രകൃതിക്ക് വിട്ടേക്കുക

  3. "അസംസ്കൃത വസ്തുക്കളെ ക്രിയാത്മകമാക്കുന്നിടത്താണ് എഴുത്തുകാരന്‍ ജനിക്കുന്നത്."
    ആശംസകള്‍

  4. എഴുത്തിന്റെ ചിന്തകൾ...ആരും പറയാത്ത ഒന്ന് എഴുതാനായി ശ്രമം തുടരാം..പക്ഷേ അതിനിടയിൽ എഴുത്ത് മറന്ന് പോകരുത്..

  5. ഉപദേശം സ്വീകരിച്ചിരിക്കുന്നു.

  6. ആരും പറയാത്ത ഒന്നിനായുള്ള തെരച്ചിലുകൾക്കിടയിൽ പലരും പറഞ്ഞിട്ടുള്ളതിനെ വ്യത്യസ്തമായി ആവിഷ്കരിക്കുന്നതിലും കാര്യമുള്ളതല്ലേ? ആ അദ്ധ്യാപകൻ പറഞ്ഞതു നേരു തന്നെ.

Leave a Reply