ഓണ മനസ്സ്______________________
കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍
ഓണം പ്രമാണിച്ച്
ലോറി സമരം പിന്‍വലിക്കാന്‍ പറയണം
തമിഴന് മാരോട് പച്ചക്കറി
വിടാന്‍ പറയണം
പഴം പായസ ക്കിറ്റുകള്കള്ക്ക്
ആന്ധ്രാ ക്കാരാണ് മെച്ചം
ഓണ സദ്യക്ക് ഏതെങ്കിലും ഹോട്ടലില്‍
ബുക്ക് ചെയ്യാന്‍ പറയണം
അത്ത പ്പൂക്കളത്തിന്റെ ഫ്ലക്സ്
മുറ്റത്തു വിരിക്കാന്‍ പറയണം
മുത്തശ്ശിയോടു ഒരു ദിവസത്തേക്ക്
മനസ്സൊന്നു ചോദിക്കട്ടെ ,
കിട്ടിയാല്‍ വരാം ............


