Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഇതെന്തു മര്യാദ ............?


ഇന്ത്യ എന്റെ രാജ്യമാണെന്നും, എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്നും തരം കിട്ടുമ്പോഴൊക്കെ  പ്രതിജ്ഞ   എടുക്കുന്നവരാണ് നമ്മള്‍. കാര്യത്തോടടുക്കുമ്പോള്‍ പള്ളി വേറെ പള്ളിക്കൂടം വേറെ. എല്ലാ മേഖലയിലെയും കഥ ഇത് തന്നെ.സ്വാതന്ത്ര്യ സമര കാല ത്ത്  ജനങ്ങളില്‍ കുടികൊണ്ടിരുന്ന ഇന്ത്യ എന്ന പൊതു വികാരം വിഘടിച്ചു വര്‍ഗ്ഗം ,ജാതി , രാഷ്ട്രീയം എന്നൊക്കെ വായിക്കപ്പെടെണ്ടാതായ ഒരു ദുര്യോഗത്തില്‍ നാം എത്തി ചേര്‍ന്നു . അവിടെയും പൊട്ടി ത്തെറിക്കലുകള്‍ അവസാനിച്ചില്ല. ജാതി ഉപജാതിയായി, രാഷ്ട്രീയം ഗ്രൂപ്പുകളായി തരം തിരിച്ചു..  അത് പിന്നെ സ്ഥാപനവല്‍ക്കരിച്ചു. ഒരേ  ഒരിന്ത്യ  ഒരൊറ്റ ജനത എന്ന ബൃഹത് ആശയങ്ങള്‍ക്കുള്ളില്‍  ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, കോണ്ഗ്രസ്, കമ്യൂണിസ്റ്റ്‌ , തുടങ്ങി ചെറിയ ചെറിയ വാക്യങ്ങള്‍ രൂപ പ്പെടുത്തുന്നതില്‍ നമ്മുടെ പത്രങ്ങള്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്‌.

ആദ്യം രാഷ്ട്രീയത്തിലാണ് ഈ അര്‍ബുദം കണ്ടു തുടങ്ങിയത്. മിക്ക പാര്‍ട്ടികളും സ്വയം പര്യാപ്തയുടെ ഭാഗ മായി മുഖ പത്രങ്ങള്‍ ഇറക്കി വാര്‍ത്തകളെയും, സംഭവങ്ങളെയും വളച്ചൊടിച്ചു, . അതിനു ശേഷം പത്രങ്ങള്‍ മത സംഘടനയുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ക്രിസ്ത്യാനിയുടെ പത്രം ദീപിക, മുസ്ലീമിന്റെ പത്രം ചന്ദ്രിക, ഈഴവര്‍ക്ക്  കേരളാ കൌമുദി, അങ്ങനെ  പോകുന്നു ആ  ലിസ്റ്റ് . 

മതങ്ങള്‍ ജനാധിപത്യ സ്വഭാവം വിടാന്‍ തുടങ്ങിയപ്പോള്‍ അവിടെയും പ്രചാരണത്തിന്റെ ആയുധം ആയി തിരഞ്ഞെടുത്തത് പത്രങ്ങളെയാണു . തേജസ്സും, മാധ്യമവും,ജന്മ ഭൂമിയും രൂപം കൊണ്ടതിന്റെ പിന്നിലെ കഥയിതാണ്. ഒന്നാം നിരയില്‍ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന പത്രങ്ങളുടെ ആത്മാവിലും ജാതി മണക്കുന്നുണ്ട്. ഇതൊക്കെ എല്ലാവര്‍ക്കും അറിവുള്ള കാര്യങ്ങളാണ്.

ഈ  ലേഖനം കൊണ്ടു ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നത് മറ്റൊരു ദുരന്തമാണ്.  കാലത്തിന നു സരിച്ചു കോലം മാറുന്നതിന്റെ ഭാഗമായി  പത്ര വാര്‍ത്തകളില്‍ വരുന്ന നൂതന ശൈലികളെ ക്കുറിച്ചാണ്.  ജനങ്ങള്‍ക്ക്‌ പ്രതികരിക്കാനുള്ള അവസരം കൂടി ഒരുക്കിക്കൊണ്ടാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍  പ്രസിദ്ധീകരിക്കപ്പെടുന്നത്. ഏതെങ്കിലും ഒരു നാല് കോളം വാര്‍ത്തയ്ക്ക് ശേഷം അഭിപ്രായ സാംശീകരണം കൂടി നടത്തുന്നുണ്ട് മിക്ക പത്രങ്ങളും. നമ്മള്‍ കൊടുക്കുന്ന പ്രതികരണങ്ങള്‍  പത്രാധിപ  വൃന്ദങ്ങള്‍  പരിശോധിച്ച ശേഷമേ പ്രസിദ്ധീകരിക്കൂ. അതിനര്‍ത്ഥം അവര്‍ക്ക് കൂടി സ്വീകാര്യമായ അഭിപ്രായം വേണം നാം  നല്‍കേണ്ടത് എന്ന് സാരം. അതിനൊരു ഏകാധിപത്യ  സ്വഭാവം ഉണ്ട്. പ്രതികരണം ആരായുമ്പോള്‍  അത്  അനുകൂലവും, പ്രതികൂലവും ആയെന്നിരിക്കും. അത് വസ്തുതാപരം ആണോ എന്ന് മാത്രമേ പത്രാധിപര്‍ നോക്കാവൂ.  കഴിഞ്ഞ ദിവസം ഓണത്തെ ക്കുറിച്ച് ഒരു ചപ്ലാത്തി ലേഖനം മാതൃഭൂമിയില്‍ വായിക്കയുണ്ടായി. അതിനു കൊടുത്ത പ്രതികരണം അവര്‍ ചവറ്റു കുട്ടയില്‍ തള്ളി. ഏറാന്‍ മൂളികളെ യാണ് അവര്‍ക്ക് വേണ്ടതെങ്കില്‍  അതിന്റെ ജീവനക്കാരെ കൊണ്ടു പ്രതികരണം എഴുതിച്ചാല്‍ പോരെ..............? എന്തിനാണ് ജനങ്ങളെ കഴുതകളാ ക്കുന്നത്. ഇക്കാര്യത്തില്‍ മാധ്യമം ഒരടി കൂടി മുന്നിലാണ്. വാര്‍ത്തകളെ  അല്ലെങ്കില്‍ പ്രതികരണങ്ങളെ പാറ്റി ക്കൊഴിച്ചു സ്വന്തം ഇഷ്ടങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള പത്രങ്ങളുടെ ശ്രമം ജനാധിപത്യ ത്തിനു ചേര്‍ന്നതല്ല.

2 Responses to ഇതെന്തു മര്യാദ ............?

 1. മാധ്യമ ധര്‍മം എന്ന് പറയുന്നതിനെ കുറിച്ചുള്ള ആന്ധ വിശ്വാസം ആണ് ഇങ്ങനെ എഴുതാന്‍ ഇട വരുത്തിയത്
  മാതൃ ഭൂമി ശ്രേയസ് കുമാര്‍ താന്‍ ഭൂമി കയ്യേറിയിട്ടില്ല എന്നാ വിവരം വലിയ വാര്തയാക്കുന്നു .കുമാരനെതിരായ വിധികള്‍ ചെറിയ കോലത്തിലും.
  അതിനെ കുറിച്ച് താങ്കള്‍ പ്രതികരിച്ചാല്‍ ചവരാകും
  അതിനാല്‍ മനോരമയില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്ന് മുന്നേ അറിയാവുന്ന ആള്‍ ചവര്‍ ആവുക ഇല്ല
  അനുശോചനം അറിയിക്കുന്നു

 2. ഇന്ന് പത്രങ്ങള്‍ തങ്ങളുടെ മുതലാളിമാര്‍ക്ക് ഓശാനാ പാടുകയാണ്.....
  വളരെ നല്ല വിവരണം
  ആശംസകള്‍

Leave a Reply