Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

സൂര്യകാന്തിപ്പാടത്തെ അതിഥികഥ 

ഒരു പുതിയ കഥാപാത്രത്തെഅരുന്ധതിയ്ക്ക്  പരിചയ പ്പെടുത്തികൊടുക്കേണ്ട ആവശ്യം ഇപ്പോള്‍ വരുന്നില്ല. എല്ലാം ശീലമായി ക്കഴിഞ്ഞു . ബിനോയിയെ   കണ്ടു മുട്ടി രണ്ടു വര്‍ഷത്തിനിടയില്‍ എത്രയെത്ര ആളുകളാണ് അയാളിലൂടെ കടന്നു വന്നത് . ഒരു വസ്ത്രം അഴിച്ചിടുന്ന ലാഘവത്തോടെ അയാള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു പ്രവേശിച്ചുകൊണ്ടിരുന്നു . ഡ്രാക്കുള ക്കഥകളിലേത് പോലെ ഒരു മാത്രയില്‍ അയാള്‍ മറ്റൊന്നായി മാറിക്കൊണ്ടിരുന്നു. അവര്‍ രണ്ടു പേര്‍ മാത്രം താമസിച്ചിരുന്ന വീടിന്‍റെ കിടപ്പറയിലേക്ക് അപസര്‍പ്പക കഥകളിലെ നായകനെ പോലെ പലരെയും ബിനോയ്‌ ആവാഹിച്ചിട്ടുണ്ട്. ആദ്യമൊക്കെ അരുന്ധതി വല്ലാതെ ഭയന്നിരുന്നു. അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോണത് എന്ന ഭീതിയില്‍ നേരം വെളുപ്പിച്ചിട്ടുണ്ട് .
മധുവിധുവിന്റെ പൂക്കള്‍ വാടിത്തുടങ്ങിയ ഒരു കിടപ്പറ രംഗത്തിലാണ് അയാളില്‍ ആദ്യമായി മാറ്റം കണ്ടു തുടങ്ങിയത്. അയാള്‍ പൊടുന്നനെ രതിയുടെ മടക്കയാത്രയിലാണെന്ന് അരുന്ധതി സംശയിച്ചു. 
'നിന്‍റെ കൂടെ ഞാനല്ലാതെ ഒരാള്‍ കിടക്കുന്നു എന്ന് സങ്കല്‍പ്പിക്കുക ' മുഖവുരയൊന്നും കൂടാതെ അയാള്‍ പറഞ്ഞു തുടങ്ങി.
'അധികപ്രസംഗം ഈയ്യിടെ ഇത്തിരി കൂടുന്നുണ്ട് ' എന്നൊരു സ്നേഹപൂര്‍വമായ താക്കീതില്‍ അരുന്ധതി തെന്നിമാറാന്‍ ശ്രമിച്ചു. പക്ഷെ , അയാള്‍ വിടുന്ന മട്ടില്ല. 
' ഇറ്റ്സ് നോട്ട് ഫന്നി' - ഞാന്‍ നേരായിട്ടും പറഞ്ഞതാണ്. നമ്മുടെ കിടപ്പുമുറിയില്‍ നീ. നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ കൂടെ   -  അയാള്‍ നിന്നെ റേപ്പ് ചെയ്യുന്നു. ക്രൂവലായി .
" എന്തു പറ്റി ബിനോയ്‌ "  ......... ?     സങ്കടം കടിച്ചമര്‍ത്തിക്കൊണ്ടു അരുന്ധതി ചോദിച്ചു. അവള്‍ അങ്ങനെ ചോദിക്കുന്നതിനു മുമ്പ്  ബിനോയ്‌ ഒരു റേപ്പ് സീനിന്റെ  കാഴ്ചയിലേക്ക് മടങ്ങി പ്പോയിരുന്നു. 
അയാളോട് കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ അരുന്ധതി അടുക്കളയിലേക്കു പോയി. 'ദൈവമേ , ഇയാള്‍ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്‌ ' എന്ന വിഷമത്തില്‍ അവള്‍ നേരത്തെ കിടപ്പുമുറിയിലേക്ക്‌ പോയി. ഉറക്കം   വരാതിരുന്നിട്ടും പുതപ്പിനുള്ളില്‍ കയറി  അഭയം തേടി. 
" എന്റെ സൂര്യകാന്തി ....... നേരത്തെ ഉറക്കമായോ"എന്നൊരു തമാശയുമായി ബിനോയ്‌ കിടപ്പു മുറിയിലേക്ക് വരുന്നത് അരുന്ധതി അറിഞ്ഞു. വേഗം ലൈറ്റണച്ചു അവള്‍ക്കു മുഖം കൊടുക്കാതെ കിടന്നു.ഒരു ഇടിമിന്നലിന്റെ വേഗത്തില്‍  അയാള്‍ തിരിഞ്ഞു  അരുന്ധതിയുടെ തോളില്‍ അമര്‍ത്തി .
'ഡിയര്‍ , ഞാനൊന്ന് ചോദിക്കട്ടെ............ അയാള്‍ എങ്ങനുണ്ട്.   .........?
ആര് ..........?
പതിവായി കറന്റു ബില്ലുമായി വരാറുള്ള ഒരു തടിയന്‍ .....!
'ങാ ......... എനിക്കറിയില്ല' ....... 
ബിനോയ്‌ , നിങ്ങള്‍ക്ക്  എന്തുപറ്റി ...... കരച്ചിലിന്റെ വക്കത്തു നിന്ന്  അരുന്ധതി ചോദിച്ചു.
ചെറിയ ഇടവേളയ്ക്കു ശേഷം ബിനോയ്‌ ശബ്ദം താഴ്ത്തി പറഞ്ഞു.- 
" അയാള്‍ നിന്നെ റേപ്പ് ചെയ്‌താല്‍ എങ്ങനെയിരിക്കും "  ആ തടിയന്‍ . നിന്‍റെ ഈ മനോഹരമായ ശരീരം അയാള്‍ , ഒരു കൊച്ചു കുട്ടി പൂച്ചെടി തല്ലി തകര്‍ക്കുന്നതു പോലെ തല്ലി തകര്‍ക്കും" . 
" ഇറങ്ങു പുറത്ത് ".............അരുന്ധതി അലറിക്കൊണ്ട് ചാടിയെഴുന്നേറ്റു. 
'അരുന്ധതീ ,  ഇത് ഞാന്‍ .....
 ബിനോയ്‌  സമാധാനിപ്പിക്കാന്‍ ഒരു പാഴ് ശ്രമം നടത്തുന്നതിനു മുമ്പ് അവള്‍ പറഞ്ഞു .." ഇത് നിങ്ങളല്ല , ഇത് ആ തടിയനാണ്.... അവള്‍ കട്ടിലില്‍ ഇരുന്നു  കരയാന്‍ തുടങ്ങി.
സമാധാനിപ്പിക്കാന്‍ അയാള്‍ എന്തെങ്കിലും പറയുമെന്നാണ് അവള്‍ കരുതിയത്‌, പക്ഷെ അന്നുവരെ  അരുന്ധതി അറിഞ്ഞിട്ടില്ലാത്ത കരുത്തോടെ അയാള്‍ അവളെ എടുത്തുയര്‍ത്തി , അവളുടെ വസ്ത്രങ്ങള്‍ പിച്ചി ചീന്താന്‍ തുടങ്ങി. ആ നിമിഷം മുതല്‍ അവള്‍ ആലസ്യത്തിലേക്ക്‌ വീഴും വരെ അയാള്‍ അവള്‍ക്കു അപരിചിതനായിരുന്നു.
അടുത്ത പ്രഭാതത്തില്‍ സ്നേഹപൂര്‍വ്വം  കയ്യില്‍ ഒരു കപ്പു കാപ്പിയുമായി നില്‍ക്കുന്ന ബിനോയിയെയാണ് അവള്‍ കണ്ടത്. കഴിഞ്ഞ രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനുള്ള അവസരം കൊടുക്കാതെ അയാള്‍ അവളെ സ്നേഹിച്ചുകൊണ്ടിരുന്നു .

അന്നുമുതലാണ്  ബിനോയ്‌  എന്ന സാധുവിനെ അവള്‍ മനസ്സിലാക്കി തുടങ്ങിയത്. പതുക്കെ അയാളോടുള്ള ഭയം ഒരു ആകാംക്ഷയായി വളര്‍ത്താനാണ് അവള്‍ ശ്രമിച്ചത്. കയറ്റം വലിക്കുന്ന കിഴവന്‍ കാളകളെ പോലെ കിതയ്ക്കുന്ന രാത്രികളില്‍ തമാശയായി അരുന്ധതി ചോദിക്കും, ' എന്താ മാഷേ ,ഇന്ന് ആരെയും കിട്ടിയില്ലേ .......?
അതിനു മറുപടി പറയാനുള്ള വിസമ്മതം കൊണ്ട് വേഗം പുതപ്പിനുള്ളില്‍ കയറി അയാള്‍ രക്ഷ പ്പെട്ടുകൊണ്ടിരുന്നു. അല്ലെങ്കില്‍ തന്റെ രതിയിറക്കത്തെ ക്കുറിച്ച്  അയാള്‍ക്ക്‌ ഒന്നും പറയാനില്ലായിരുന്നു.
ഒരു ധനുമാസ രാത്രിയിലെ  സുഖകരമായ ഒരു  സമാഗമത്തിനൊടുവിലെ തളര്‍ച്ചയില്‍ തമാശ പോലെ അരുന്ധതി ചോദിച്ചു. " ബിനോയ്‌, ഇന്ന് ആരായിരുന്നു..........? 
സത്യം മറയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് അയാള്‍ പറഞ്ഞു... " സത്യം , ഞാന്‍ തന്നെ " ....
അതൊരിക്കലും അവള്‍ വിശ്വസിക്കില്ലെന്ന് മനസ്സിലായപ്പോള്‍ അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
"ജമാല്‍ "......
ബിനോയിയെ കണ്ടു മുട്ടിയപ്പോള്‍ മുതല്‍ ജമാലിനെ അറിയാം. അവര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. ആ രാത്രിയ്ക്ക് ശേഷം ജമാലിനെ കാണുമ്പോള്‍ ഒരു ഇടിവാള്‍ നെഞ്ചിലൂടെ കടന്നു പോകുന്നതായി അരുന്ധതിക്ക് തോന്നി തുടങ്ങിയിരുന്നു.
പിന്നീടുള്ള പല രാത്രികളിലും ബിനോയ്‌ ആ പേര്   ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു..അതില്‍ അരുന്ധതി സന്തുഷ്ടയായിരുന്നു. ബിനോയ്‌ ഇല്ലാതിരുന്ന ഒരു അവസരത്തില്‍ വീട്ടിലേക്കു കടന്നു വന്ന ജമാലിന്‍റെ മാറിലേക്ക്‌ അവള്‍ വീണു തേങ്ങി ക്കരയാന്‍ തുടങ്ങി.വാതിലുകള്‍ ചാരാന്‍ പോലും അവള്‍ മറന്നിരുന്നു.
 അവളുടെ പിന്നാലെ അയാള്‍ ബെഡ് റൂമിലേക്ക്‌ നടന്നു. അവര്‍ക്കിടയില്‍ അപരിചിതത്വം തീരെയില്ലായിരുന്നു. ജമാല്‍ റൂം വിടും മുമ്പ് അരുന്ധതി പറഞ്ഞു. " ഇത്രയും നാള്‍ ഞാനൊരു മണ്ടിയായിരുന്നു. സത്യം പറയൂ, നിങ്ങളില്‍ ആരാണ് ബിനോയ്‌ .....? ആരാണ് ജമാല്‍ .......?
"സത്യം , ഞാന്‍ ജമാലാണ്.." 
അരുന്ധതി പെട്ടെന്നാണ് തീരുമാനമെടുത്തത്. എങ്കില്‍ നിങ്ങളിവിടെ ഈ കതകിനു പിന്നില്‍ നില്‍ക്കൂ... ഇനിയും പലരും ഇവിടേയ്ക്ക് കടന്നു വരും. ഒരു തടിയന്‍ വരും. ചിലപ്പോള്‍ ബിനോയ്‌ വരും. എല്ലാം വെറും തോന്നലുകളാണ്. കൊന്നു കളഞ്ഞേക്കുക .ഇനിയും ഒരാളെക്കൂടി സ്വീകരിക്കാന്‍ എനിക്ക് വയ്യ. അവള്‍ പതിവായി ബെഡിനടിയില്‍ കരുതിയിരുന്ന കത്തി അയാളെ ഏല്‍പ്പിച്ചു.ചിത്രങ്ങള്‍ -   ഇസ്ഹാക്  നിലമ്പൂര്‍ 

http://ishaqh.blogspot.com/11 Responses to സൂര്യകാന്തിപ്പാടത്തെ അതിഥി

 1. കഥ ബൂലോകത്തിനു സ്നേഹപൂർവ്വം സമർപ്പിക്കുന്നു

 2. മണിച്ചിത്രത്താഴ്

 3. വ്യത്യസ്ഥത തോന്നി.

 4. NALLA EZHUTHTH AASHAMSAKAL IKKA

  www.hrdyam.blogspot.com

 5. ഉള്ളിലുറങ്ങും വൈകൃതങ്ങള്‍ തലയുയര്‍ത്തുമ്പോള്‍.....
  നന്നായിരിക്കുന്നു.
  ആശംസകള്‍

 6. കഥയും വരയും നന്നു. ആശംസകൾ..

 7. ajith says:

  ആരാണു നീ
  ആരാണു നീ
  ആരാണു നീ

 8. ഇഷ്ടമായി..............ആശംസകൾ

 9. എങ്ങനെ അവസാനിപ്പിക്കണം എന്നു മറന്നു പോയപോലെ തോന്നി..

 10. വളരെ ഇഷ്ടമായി !

Leave a Reply