Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

വെയില്‍പ്പാടംകഥ 
നിങ്ങള്‍ എങ്ങനെ മരിക്കാനാണ് ഉദ്ദേശിക്കുന്നത് .............. ?
മുന്‍ നിരയിലിരുന്ന വൃദ്ധനോട് പ്രൊഫസ്സര്‍ മൃത്യുഞ്ജയന്‍  ചോദിച്ചു.

എനിക്കറിയില്ല സര്‍ , പക്ഷെ എനിക്ക്  മരിച്ചേ  പറ്റൂ.

അപ്പോള്‍ പ്രൊഫെസ്സര്‍ ലക്ചര്‍ സ്റ്റാന്റിലേക്ക്‌ കയറി  ഹാളില്‍ നിന്നവരോടായി പറഞ്ഞു.' ഒരു ലക്ഷ്യമില്ലാത്തതാണ്  നമ്മുടെയെല്ലാം പ്രശ്നം . നിങ്ങള്‍ നോക്കുക,  ഇര തേടി പ്പോകുന്ന ഒരു പക്ഷിക്ക് പോലും  അകലെയുള്ള ഏതെങ്കിലുമൊരു വൃക്ഷത്തിലെ കനി എന്ന ലക്ഷ്യമുണ്ട്. ഞാനൊന്ന് പറയാം , ആത്മഹത്യ കൊതിച്ചിട്ട്  ആരും പിന്നെ ജീവിതത്തിനു കീഴടങ്ങരുത്. ഇത് ധീരന്മാര്‍ക്കു പറഞ്ഞിട്ടുള്ള പണിയാണ്.

'ആര്‍ക്കു വേണം തൊണ്ണൂറു വയസ്സുവരെ കിട്ടുന്ന ജീവിതത്തിന്റെ ഔദാര്യം', ഫൂ .......... 

പിന്നില്‍ നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ തറയിലേക്കു കാര്‍ക്കിച്ചു തുപ്പി. അയാളെ പ്രൊഫസ്സര്‍  സ്റ്റേജി ലേക്ക്  ആനയിച്ചു കൊണ്ട് മറ്റുള്ളവരോട് പറഞ്ഞു. - 'ഇയാളാകട്ടെ നമ്മുടെ അധ്യക്ഷന്‍ .

എന്താണ് പേര് ...........? പ്രൊഫെസ്സര്‍ ചോദിച്ചു.
ചിരഞ്ജീവി .
ശ്രീ ചിരഞ്ജീവിയുടെ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം ആത്മഹത്യയുടെ വിവിധ വശങ്ങളെ ക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ പറഞ്ഞു തരാം. പ്രോഫസ്സര്‍ സ്റ്റേജില്‍ ഒരിടത്ത് ഉപവിഷ്ടനായി.

പ്രിയപ്പെട്ടവരേ,
ഈ മഹാ നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലിന്റെ മുകളില്‍ നാമെത്തിയത്തിനു പിന്നില്‍ മഹത്തായ ഒരു ലക്ഷ്യമുണ്ട്. ഞാനെന്നെ ക്കുറിച്ച് പറയാം. ഞാനൊരു കടുത്ത പാരമ്പര്യ വിരോധിയാണ്‌. നോക്കെത്താ ദൂരത്തോളം കിടക്കുന്ന ഭൂ സ്വത്ത് , വര്‍ഷങ്ങളായി വെളിച്ചം കാണാതെ , ഈര്‍പ്പം മണക്കുന്ന നോട്ടു കെട്ടുകള്‍ കൊണ്ട് വീര്‍പ്പു മുട്ടുന്ന ഒരു തടിയലമാരയുള്ള മുറിയിലാണ് ഞാന്‍ സ്ഥിരമായി ഉറങ്ങുന്നത്. ജീവിതത്തെ എങ്ങനെ വെറുക്കാം എന്നെന്നെ പഠിപ്പിച്ചത് എലികളാണ്.അവര്‍ക്ക് വേണ്ടി അലമാരകള്‍ തുറന്നിട്ട രാത്രി കളുണ്ട്. എലികള്‍ നോട്ടുകളിലേക്കു ശ്രദ്ധിച്ചേ ഇല്ല. അവര്‍ക്ക് കമ്പം മേശപ്പുറത്തു ഞാന്‍ എഴുതി തുടങ്ങിയ ജീവിത ക്കുറിപ്പുകള്‍ ആയിരുന്നു. ഞാനങ്ങനെ പാരമ്പര്യത്തെ വെറുത്തു തുടങ്ങി. തല മുറകളായി  ഞങ്ങളുടെ ജാതകങ്ങള്‍ വെറും പകര്‍പ്പു കളായിരുന്നു . പേരില്‍ മാത്രമായിരുന്നു നേരിയ വ്യത്യാസം. അത് തിരുത്താന്‍ കൂടിയാണ് ഞാനിവിടെ എത്തിയത്. വരും തലമുറ എന്റെ ജാതകം മാത്രം ഇനി കൌതുകത്തോടെ വായിക്കും.- നിങ്ങള്‍ക്കെന്റെ അഭിവാദ്യങ്ങള്‍.....
ചെറുപ്പക്കാരന്‍ വാക്കുകള്‍ ഉപസംഹരിച്ചപ്പോള്‍  ആളുകള്‍ കയ്യടിച്ചു. പ്രോഫസ്സര്‍ എഴുന്നേറ്റു  ചെന്ന്  പുറത്തേക്കുള്ള വലിയൊരു ജനാല തുറന്നു കൊണ്ട് പറഞ്ഞു.  ഈ ജാലകത്തിലൂടെ നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് പറക്കും. പുറത്ത് കണ്ണെത്താത്ത വെയില്‍ പാടം ജ്വലിച്ചു നിന്നു . ഇതിനു മുമ്പ് ഇത്രയും സൌന്ദര്യം വെയില്‍ പ്പാടങ്ങള്‍ക്ക് ഇല്ലായിരുന്നെന്ന് പലര്‍ക്കും അപ്പോള്‍ തോന്നി.
ഒന്നാമാനാകാന്‍ ആളുകള്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍  പ്രൊഫസ്സര്‍ പറഞ്ഞു.' നമ്മള്‍ ചരിത്രത്തെ സൂക്ഷിക്കണം. മരിക്കുക എന്ന വാക്ക് ഞാന്‍ ഇവിടെ ഒഴിവാക്കുകയാണ്.. ജീവിച്ചിരിക്കുന്നതാണ് യഥാര്‍ത്ഥ ത്തിലുള്ള മരണം. നാം സ്വതന്ത്രരാവുകയാണ്. സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഇഷ്ടമല്ലേ......... ?
അതെ, എന്ന് ഏക സ്വരത്തില്‍ മറുപടി വന്നു.
 ഓരോ വെള്ള കടലാസ് നല്‍കിയിട്ട്  എല്ലാവരോടും സ്വന്തം ആത്മകഥാ ക്കുറിപ്പ്‌ എഴുതാന്‍ പ്രൊഫെസ്സര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍  മറ്റുള്ളവര്‍ നമ്മുടെ  ജീവചരിത്ര ത്തില്‍  വെള്ളം  ചേര്‍ക്കും.
അദ്ദേഹം പറഞ്ഞു.
ആളുകള്‍ ഓരോന്ന് കുത്തിക്കുറിക്കാന്‍ തുടങ്ങിയപ്പോള്‍  അയാള്‍ ഒരു എക്സാമിന റെ പോലെ അവര്‍ക്കിടയിലൂടെ നടന്നു.  ഇടയ്ക്ക് ഒരു വൃദ്ധ ദമ്പതികളുടെ കുറിപ്പ് പ്രൊഫസര്‍ ഉറക്കെ വായിക്കാന്‍ തുടങ്ങി.

ഞങ്ങള്‍ക്ക് നാല് മക്കളാനുള്ളത്.  എല്ലാവരെയും നന്നായി പഠിപ്പിച്ചു, മുന്തിയ തറവാടുകളില്‍ നിന്ന് വിവാഹം കഴിപ്പിച്ചു. എല്ലാ സമ്പാദ്യവും തുല്യമായി വീതിച്ചു കൊടുത്തു. എന്ത് സന്തോഷമായിരുന്നു അപ്പോള്‍ അവര്‍ക്ക്. ഒടുവില്‍ ഞാനും , ഭാര്യയും ഒരു കൊച്ചു വീടും അവശേഷിച്ചു. ഒരു ദിവസം പ്രഭാതത്തില്‍ കെട്ടും, കിടക്കയുമായി ആരൊക്കെയോ വന്നു. ഞങ്ങളോട് മാറി ത്തരാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ എങ്ങോട്ട് പോകും.........?ഞാനും, ഭാര്യയും മുഖത്തോടു മുഖം നോക്കി. 
പ്രൊഫസര്‍ കുറിപ്പില്‍ ചില തിരുത്തലുകള്‍ നടത്തി. ഞാന്‍ എന്റെ ആശങ്കകള്‍ നാല് മക്കള്‍ക്കായി പങ്കു വച്ച്. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനായി എന്ന് തിരുത്തി വായിച്ചു.

എഴുതി തീര്‍ന്ന പേപ്പറുകള്‍ ഓരോന്നായി മറിച്ചു നോക്കിയിട്ട് പ്രൊഫസര്‍ കറുത്ത കോട്ടിനുള്ളില്‍ തിരുകി. 'ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിക്കുക .'
ഹാള്‍ നിശബ്ദമായി. ഞാന്‍ നിങ്ങളുടെ ഗുരുവാണ്. ഞാന്‍ കാണിച്ചു തരുന്ന പോലെ നിങ്ങള്‍ അനുസരിക്കണം . ഓര്‍ക്കുക ഗുരു നിന്ദ ദോഷമാണ്. ആളുകള്‍ ഒറ്റ വരിയായി.പ്രൊഫസര്‍ മൃത്യുഞ്ജയന്‍ ജനാല പ്പടികളിലേക്ക് കയറി. കൈകള്‍ ചിറകുകള്‍ പോലെ നിവര്‍ത്തിപ്പിടിച്ചു. ശ്വാസം ശരീരത്തില്‍ ഒതുക്കി നിര്‍ത്തി.പതുക്കെ വെയില്‍ പ്പാടത്തേക്ക്  കുതിച്ചു. ഒരു ദേശാടന ക്കിളികളുടെ പറ്റം പോലെ അവര്‍ഓരോരുത്തരായി  വെയില്‍ പ്പാട  ത്തേക്ക്  കൂപ്പു കുത്തി.

23 Responses to വെയില്‍പ്പാടം

 1. oh trajeedy .....ishtayi aasamsakal

 2. എന്തിനാണ് ഇതിനെ നെഗറ്റീവ് ആക്കിയത് , ഒരു പക്ഷെ അവിടെ എല്ലാരേയും സംസാരിക്കാന്‍ അനുവദിച്ചശേഷം പരസ്പ്പരം സംസാരിക്കുവാന്‍ സമയം നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷെ പകുതിയിലേറെ ആള്‍ക്കാരും ജീവനോടെ കണ്ടേനെ ..................

 3. nannayi.......... aashamsakal..,,,

 4. എന്റെ ബ്ലോഗില്‍ വരുന്നവരുടെ പുറകെ പോകുന്ന ഒരു സ്വഭാവം എനിക്കുണ്ട് .. അങ്ങിനെ ഇവിടെയെത്തി ...നിലവാരമുള്ള രചനകള്‍ .... പക്ഷെ വേണ്ടത്ര വായനക്കാരിലേക്ക് അവയെത്തിക്കുവാന്‍ അബ്ദുല്‍ നിസ്സാര്‍ ശ്രമിച്ചുവോ എന്നതില്‍ അല്പം സംശയം തോന്നുന്നു . ജാലകം പോലുള്ള അഗ്രഗേടരുകള്‍ കൂടാതെ മലയാളം ബ്ലോഗേഴ്സ് പോല്ലുള്ള ഗ്രൂപ്പുകളിലും ബ്ലോഗ്‌ ലിങ്ക് കൊടുത്തു സൃഷ്ടികള്‍ വായനക്കാരിലെത്തിക്കുക .. ആശംസകള്‍

 5. മരണത്തിലൂടെയുള്ള സ്വാതന്ത്ര്യം ജീവിതത്തില്‍ വിരക്തി തോന്നുന്നവര്‍ക്കല്ലേ.

 6. കഥ ഇഷ്ടായി... അവതരണത്തിലെ വ്യത്യസ്തമായ രീതി കൊണ്ട് തന്നെ.. ആത്മഹത്യ ഒരു രസകരമായ സംഭവം തന്നെ.. അത് ധീരന്മാര്‍ക്കുള്ളതാണ് എന്ന് ആത്മഹത്യാപക്ഷക്കാര്‍ പറയും... അത് ഭീരുക്കള്‍ക്ക് ഉള്ളതാണെന്നു ജീവിതത്തിന്റെ പക്ഷത്തുള്ളവര്‍ പറയും..
  ഇവിടെ അത് സ്വതന്ത്രത്തിലേക്കൊരു കൂപ്പുകുത്തല്‍ ആവുന്നു... മരണാനന്തരമെന്തു എന്നറിയാത്തിടത്തോളം മരണത്തെ രസകരമായ ജിജ്ഞാസയോടെ കാണുന്നു.. കഥ നന്നായി എന്ന് ഒരിക്കല്‍ കൂടി പറയട്ടെ... തുടര്‍ന്നും എഴുതുക.. ആശംസകള്‍..

 7. ഒരു അപ്പൂപ്പന്‍ താടിയില്‍ നിന്ന് ദേശാടന കിളികളിലേയ്ക്കുള്ള കുതിപ്പ് ...
  അവതരണം ഇഷ്ടമായി...ആശംസകള്‍.

 8. വ്യത്യസ്ഥമായ ആശയത്തിന്റെ ഹ്യദ്യമായ അവതരണം കൊണ്ട് വേറിട്ടു നില്‍ക്കുന്ന രചന..!
  ഇഷ്ട്ടപ്പെട്ടു.ഇനിയും എഴുതുക.
  ഒത്തിരി ആശംസകളോടെ...പുലരി

 9. വെയില്‍പ്പാടത്തു വിളഞ്ഞു കണ്ണീര്‍ പാടത്ത്‌ കൊയ്ത ഹൃദ്യമായ കഥ.നന്ദി സുഹൃത്തെ ഈ കഥക്കും എന്റെ ബ്ലോഗില്‍ വന്നു വിലപ്പെട്ട അഭിപ്രായം കുറിച്ചതിനും.ഇനിയും വരാം.താകളും സഹകരിക്കുമല്ലോ.

 10. Anonymous says:

  nice work!
  welcome to my blog
  nilaambari.blogspot.com
  if u like it join and support me

 11. കഥക്ക് പുതുമ അവകാശപ്പെടാം, പ്രത്യേക ശൈലിയും, നല്ല അവതരണവും. അഭിനന്ദനങ്ങള്‍.

 12. പുതുമയുള്ള പ്രമേയം....ആശംസകള്‍...

  എന്‍റെ പുതിയ കഥ പബ്ലിഷ് ചെയ്യ്തിട്ടുണ്ട് ദയവായി വന്നു വായിച്ചു അഭിപ്രായം അറിയിക്കണം.

  സ്നേഹത്തോടെ

  അശോക്‌ സദന്‍

 13. എന്റെ ബ്ലോഗിലെ കമെന്റില്‍ തൂങ്ങി വന്നതാണ്. ഒരു വ്യത്യ്സ്തലോകമാണ് മുഖക്കണ്ണട.
  മറ്റു കഥകളും വായിക്കട്ടെ. ഈ കഥയില്‍ ജീവിതത്തോടുള്ള വിരക്തിയും പകയും നന്നായി എഴുതി എന്നു പറയട്ടെ.

 14. Word verification ദയവായി എടുത്തു കളയു, മാഷെ.

 15. ഹായ് നിസാര്‍ ഇക്ക നല്ല ആശയം.. എന്റെ ബ്ലോഗില്‍ വന്നതിനു നന്ദി
  സ്നേഹത്തോടെ വിനയന്‍

 16. നിസാര്‍ ക്ക :: ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു !!ചില വരികള്‍ ശെരിക്കും മനസ്സില്‍ തട്ടി ഉദ:(ആര്‍ക്കു വേണം തൊണ്ണൂറു വയസ്സുവരെ കിട്ടുന്ന ജീവിതത്തിന്റെ ഔദാര്യം', ഫൂ .......... )
  ആശംസകള്‍ !!

 17. MINI.M.B says:

  പുതുമയുള്ള ആശയം. അവതരണം നന്നായി.

 18. "ജീവിച്ചിരിക്കുന്നതാണ് യഥാര്‍ത്ഥ ത്തിലുള്ള മരണം."
  ഈ വരികള്‍ എനിയ്ക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.

  കഥ നന്നായി.
  കഥാപാത്രങ്ങള്‍ക്ക് നല്‍കിയ പേരുകള്‍ ഗംഭീരം.
  മൃത്യുഞ്ജയന്‍,ചിരഞ്ജീവി....കൊള്ളാം.

 19. അവതരണ മികവില്‍ ഈ കഥ എനിക്കിഷ്ടപെട്ടു ആശംസകള്‍ ആദ്യമായി വന്നു നല്ല വിഭവം കിട്ടി സന്തോഷവാനായി തിരിച്ചു പോകുന്നു

 20. ദേശാടനകിളികളെ അവതരിപിച്ച ശൈലി കൊള്ളാം .....പുതുമ നിറഞ്ഞ ഒരു കഥ ......

 21. ആദ്യമായിട്ടാണ് ഇവിടെ.... പുതുമയാര്‍ന്ന അവതരണ ശൈലി... ആത്മഹത്യയോട് യോജിപ്പില്ല... എന്നാലും ഇതിനോട് യോജിക്കുന്നു "ജീവിച്ചിരിക്കുന്നതാണ് യഥാര്‍ത്ഥത്തിലുള്ള മരണം." അങ്ങനയൊരു സാഹജര്യത്തില്‍ മാത്രം...

Leave a Reply