Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ലീല്യേച്ചി .......





അഞ്ചേക്കറില്‍  ഒരു കാട്‌  ............. ! 

ആലങ്കാരിക ഭാഷയിലാണ് പ്രയോഗിച്ചത്.  ഇടനിലക്കാരന്‍ അത് ആഗതന്റെ ഭാഷയിലേക്ക്  തര്‍ജ്ജിമ ചെയ്തു. ഇരുപത്താറു മഹാഗണി , പിടിച്ചാല്‍ പിടി മുറ്റാത്ത  പന്ത്രണ്ടു തേക്ക്‌ , പത്തിരുപതു ആഞ്ഞിലി,  പിന്നെ, പിലാവ് , വീട്ടി...........

കൃത്യമായ കണക്കില്ല.  കൈ കോര്‍ത്തു നില്‍ക്കുന്ന കാട്ടു വള്ളികള്, കിളികളുടെ ഒരു പട.  ഏത് നേരവും അവറ്റകളുടെ സംഗീതം. മുറ്റത്തു പടര്‍ന്നു നില്‍ക്കുന്ന കണിക്കൊന്ന . മേടമാസത്തില് പൂത്തു മറിയും.  ധാരാളം ആളുകള് വരും. ഫോട്ടോ എടുക്കും, ചരിത്രം അന്വേഷിക്കും, തൊണ്ടി പ്പഴം പോലുള്ള പെണ്‍കുട്ടികളുമായി  ചാനലുകാരും, പരസ്യ കമ്പനികളും വരും. ഇരുന്നും, കിടന്നും ചിത്ര ങ്ങളെടുക്കും ,  പിന്നെ , എല്ലാവരും മറക്കും.........

ലീല്യേച്ചി  പറയുമായിരുന്നു ,  ' എനിക്കും, ഈ കണിക്കൊന്നയ്ക്കും ഒറ്റ ജാതകാ..., ആണ്ടില്  രണ്ടു മാസം ഋതു .'..........

രാമചന്ദ്രന്‍  അപ്പോള്‍ ലീല്യേച്ചിയുടെ മുഖത്തേക്കു നോക്കി. 

" നിങ്ങള്‍  ആണ്ടില് രണ്ടു മാസം നാട്ടില്‍ വരുമ്പോളല്ലേ  എനിക്കും  ഒരു  സന്തോഷം." 

സ്ഥല പുരാണം കേട്ടു കഴിഞ്ഞപ്പോള്‍ ആഗതന്‍ എഴുന്നേറ്റു, ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. ഇടനിലക്കാരന്‍ വെയ്റ്ററെ വിളിച്ചു  വിസ്ക്കിയും , സോഡയും ഓര്‍ഡര്‍ ചെയ്തിട്ടു  സോഫയിലേക്ക് ചരിഞ്ഞു. 

നാളെ കാലത്തു വീടും പറമ്പും കാണാന്‍ പോകാമെന്നു  പറഞ്ഞു  എല്ലാവരും പിരിഞ്ഞിട്ടും രാമ ചന്ദ്രന്‍ അവിടെ നിന്നെഴുന്നേറ്റില്ല . അയാള്‍ പുതിയ കഥയ്ക്കുള്ള വേദനിപ്പിക്കാത്ത ഒരു ക്ലൈമാക്സ് തേടുകയായിരുന്നു. ലീല്യേച്ചി  പറഞ്ഞു തരാരുള്ള  രാജ കുമാരന്റെയും, രാജ കുമാരിയുടെയും കഥ പോലെ, ദുഷ്ടയായ മന്ത്ര വാദിനിയുടെ  കഥ പോലെ .......

ലീല്യേച്ചിയുടെ കഥകളിലെ  രാജ കുമാരിയും , അവളെ ഉപദ്രവിക്കാന്‍ വരുന്ന ചെന്നായും പാവമാണ്,  മന്ത്ര വാദിനി സ്നേഹമുള്ളവളാണ്‌ .    അവരൊക്കെ ലീല്യേച്ചി തന്നെ ആയിരുന്നുവെന്നു മുതിര്ന്നപ്പോഴാണ് മനസ്സിലായത്‌. 

രാമചന്ദ്രന്‍ കുട്ടി യായിരുന്നു . ഉറക്കം വരണമെങ്കില്‍ ലീല്യേച്ചി കഥ പറയണം.  അമ്മ. അതൊരു ച്ഛായാ ചിത്രമായിട്ടേ ഓര്‍മയുള്ളൂ.  എല്ലാം ലീല്യേച്ചി  ആയിരുന്നു. ഊണു കഴിച്ചു  മര ക്കോവേണി കയറി  തെക്കേ മുറീല്‍ വന്നു കിടന്നാല്‍  ലീല്യേച്ചി  അടുക്കള പ്പണി തീര്‍ത്തു മുത്തച്ഛന്റെ മുറീല്‍ വെള്ളവും വച്ചു  വരുന്നത് വരെ ഉറങ്ങാതെ കിടക്കും. പൊന്നശോകം കയ്യെത്തി പ്പിടിക്കുന്ന തെക്കേ മുറീ ടെ ജനാലകള്‍ തുറന്നിട്ടു രാമചന്ദ്രന്‍ എന്ന കുട്ടി ലീല്യേച്ചിയോടു ഒട്ടി ക്കിടക്കും. കിഴക്കേ പാടത്തു നിലാവ്  വിളഞ്ഞു കിടക്കുന്ന വരമ്പത്തു കൂടി  ലീല്യേച്ചിയുടെ ദുര്‍ മന്ത്ര വാദിനി  നടന്നു വരുന്നതു രാമ ചന്ദ്രന്‍ കണ്ടിട്ടുണ്ട്. തൊടിയുടെ അതിരില്‍ വന്നു നിന്ന് മന്ത്ര വാദിനി ഉറക്കെയുറക്കെ  ചോദിക്കും .--

" ലീലേ, .........  കുട്ട്യേ  തരണൊണ്ടോ " ................ ?

" ഇല്ല,  എനിക്കു വേണം എന്റെ ഉണ്ണ്യേ " ....... പൊയ്ക്കോ .

അത് കേട്ടാണ് കുട്ടി ഉറങ്ങുന്നത്.

പക്ഷെ, എല്ലാ കടങ്കഥകള്‍ക്കും ഉത്തരം പറഞ്ഞു തന്നിരുന്ന ലീല്യേച്ചി മാത്രം  രാമചന്ദ്രന്റെ മനസ്സില്‍ ഉത്തരമില്ലാതെ കിടന്നു.

ലീല്യേച്ചി എനിക്കാരാണ് ........... ? 

അയാള്‍ ആ ചോദ്യം തൊടിയിലെ മര പ്പൊത്തുകളില്‍  ഒളിക്കുന്ന കുഞ്ഞി ക്കിളികളെ  തന്റെ മകനു  കാണിച്ചു കൊടുക്കുമ്പോഴും, ദുബായിലെ കമ്പനി മാനേജര്‍ സീറ്റിലിരുന്നു വഴി തെറ്റി പോകുന്ന  കണക്കുകളുടെ ഇടനാഴികളില്‍ വിയര്‍ക്കുമ്പോഴും ആലോചിച്ചിട്ടുണ്ട്.  

ലീല്യേച്ചി  എനിക്കാരാണ് ............ ?

വിനീത ഒരിക്കല്‍ ഒരു ഒബ്ജക്റ്റീവ്  ടൈപ്പ്‌  ആയിട്ടു  മറുപടി തന്നു.

" വെറുമൊരു വീട്ടു ജോലിക്കാരി " 

പെട്ടെന്നാണ് അത് സംഭവിച്ചത്. കൈ വീശിയൊന്നു കൊടുത്തു. ഇത്രയും കരുത്തു തനിക്കെവിടെ നിന്നു കിട്ടിയെന്നു അയാള്‍ അത്ഭുതപ്പെട്ടു.  മലയിറങ്ങി വന്നു  മരക്കൂട്ടത്തെ പിഴുതെടുക്കുന്ന  തുലാ ക്കാറ്റിന്‍റെ  കരുത്തുണ്ടായിരുന്നു അപ്പോള്‍ അയാളുടെ കൈകള്‍ക്ക്. 

അവള്‍ കരഞ്ഞില്ല. അല്‍പ്പം കണ്ണീരു പോലും പൊടിഞ്ഞില്ല. ഒരു തെറ്റു തിരുത്താനുള്ള ശ്രമത്തിലായിരുന്നു വിനീത. വസ്ത്രങ്ങളെല്ലാം വാരിക്കെട്ടി , ഒരു സാധാരണ സ്ത്രീ കാണിക്കുന്നത് പോലെ  മകനെയും കൈക്കു പിടിച്ചു  അവള്‍ നാട്ടിലേക്കു പോന്നു. 

ഒരിക്കല്‍ ലീല്യേച്ചി പറഞ്ഞ കഥയില്‍  കര്‍ക്കിടക വാവു  കറുത്തു. തെക്കേ മുറീടെ ജനാലകള്‍ താനേ തുറന്നു . തെക്കന്‍ കാറ്റിനു കനം വച്ചു.  ഒരു കരികില പോലെ അതു ലീല്യേച്ചിയെ എവിടെ നിന്നോ വാരിയെടുത്തു ജാലക പ്പഴുതിലൂടെ, ഉറങ്ങിക്കിടന്ന രാമചന്ദ്രന്‍ എന്ന കുട്ടിയുടെ അരികില്‍ ഇട്ടു. പിറ്റേന്നു പ്രഭാതത്തില്‍ , അമ്മയെ സ്വപ്നം കണ്ടു കരഞ്ഞപ്പോള്‍  ഞാനല്ലേ കുട്ടിയെ വാരി എടുത്തത്, നെറുകയില്‍ ചുംബിച്ചത്  .....  ? 

ലീല്യേച്ചി  ചിരിച്ചു കൊണ്ട് ചോദിച്ചു.

ലീല്യേച്ചി പറഞ്ഞതൊന്നും ഓര്‍മയില്‍ ഇല്ലാഞ്ഞിട്ടു കൂടി കുട്ടി തല കുലുക്കി.

നേരം വളരെ വൈകി. ഇന്നിനി റൂം വെക്കേറ്റ് ചെയ്യേണ്ടെന്ന്  അയാള്‍  തീരുമാനിച്ചു. നാളെ ലീല്യേ ച്ചിയോട് പറയാന്‍ നോവിക്കാത്ത ഒരു കഥ തേടി അയാളുടെ തലയ്ക്കു ചുറ്റും തേനീച്ചകള്‍ മുരണ്ടു. ഒരു സിഗരറ്റിനു തീ കൊടുത്തുകൊണ്ട് അയാള്‍ നില ക്കണ്ണാടിയ്ക്ക് മുമ്പില്‍ നിലയുറപ്പിച്ചു.


ഉണര്‍ന്നപ്പോള്‍ നേരം വളരെ പുലര്‍ന്നിരുന്നു. വാച്ചിലേക്കു നോക്കി. ഇടനിലക്കാരന്‍  പുറത്തു കാത്തു നില്‍പ്പുണ്ടാവും. അയാള്‍ വേഗം പുറത്തിറങ്ങി. നിന്നു മുഷിഞ്ഞു  , നിലയുറയ്ക്കാത്ത നോട്ടവുമായി അവര്‍ രാമചന്ദ്രനെ എതിരേറ്റു.

വീട്ടിലേക്കുള്ള പടവുകള്‍ പായല്‍ പുതച്ചിരുന്നു. അപരിചിതരെ കണ്ടു തൊടിയില്‍ കിളികള്‍ ചിലച്ചു. ആഗതന്‍ ഓരോ കോണില്‍ നിന്നു ചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങി. നിറം മങ്ങിയ ചുവരിലെ ചിതല്‍ ചിത്ര ങ്ങള്‍ക്ക് അര്‍ത്ഥം നഷ്ടപ്പെട്ടിരുന്നു. ആഗതന്റെ കണ്ണില്‍ അത്ഭുതം തിരിയിട്ടു. ഒഴിഞ്ഞ പശു തൊഴുത്തില്‍  ചാണക പ്പച്ച മുഖം കറുപ്പിച്ചു.

'വീടിനു കുറച്ചു  പണിയുണ്ട്,  ഇത്തിരി ചായം വലിക്കണം '.....

ഇടനിലക്കാരന്‍ താഴ്മയോടെ പറഞ്ഞു. 

" വേണ്ട, ഇതു തന്നെ, ഹെറിറ്റേജ്‌  ഹോം സ്റ്റേയ്ക്ക്  ഇതു തന്നെ ഉത്തമം " അജ്ഞാത ഭാഷയില്‍ ആഗതന്‍ പറഞ്ഞു. 

അവര്‍  മടങ്ങി ക്കഴിഞ്ഞപ്പോള്‍ ,   രാമചന്ദ്രന്‍ ഉമ്മറത്തേക്ക് കയറി. ലീല്യേച്ചിയോടു പറയാനുള്ള കഥ ഒരു പെരുമ്പാമ്പിനെ പോലെ മനസ്സില്‍ ഇഴഞ്ഞു നടന്നു. നിലവറയില്‍ അടയ്ക്കപ്പെട്ട ,  കാതും, കണ്ണുമില്ലാത്ത  മുത്തശ്ശിയെ രക്ഷിക്കാന്‍ വന്ന  രാജ കുമാരന്‍റെ  കഥ.......

ഞാനല്ലേ   ആ രാജ കുമാരന്‍  ..........  ?

മുത്തശ്ശി  , എന്റെ ... ........  

അയാള്‍ വാക്കുകള്‍ വിഴുങ്ങി. വീടിനുള്ളില്‍ നിന്ന് ഒരു കറുത്ത വ്യാളി പോലെ ഇരുട്ട് അയാളുടെ കണ്ണു കളിലേക്ക് ഇരയ്ച്ചു കയറി. അയാള്‍ നീട്ടി വിളിച്ചു......

ലീല്യേച്ചീ .............

അജ്ഞാതലോകം  പകരുന്ന ഒരു ഭീതി അയാളില്‍ അന്നേരം വ്യാപിച്ചു. ' ഇതെന്റെ വീട് തന്നെയല്ലേ, എന്ന് വിശ്വസിക്കാന്‍  അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു. മുറിയ്ക്കുള്ളിലെ ഇത്തിരി പ്രകാശ ത്തില്‍ അയാള്‍ പുറത്തേക്കൊഴുകി. ചെറുപ്പത്തില്‍ ചുവരില്‍ വരച്ചിട്ട  കരിച്ചിത്രങ്ങള്‍ അയാളെ  അപരിചിതനെ പോലെ നോക്കി. അതിലെ ലീല്യേച്ചി,  കറുത്തു തടിച്ച ശരീരം കുലുങ്ങു മാറ്  ചിരിച്ചു. രാമചന്ദ്രന്‍ മര ക്കോവേണി കയറി തെക്കേ മുറിയിലെത്തി.  പൊന്നശോകം ജാലക പ്പുറ ത്തു കൈനീട്ടി.  അവളുടെ ഞരമ്പുകള്‍ തടിക്കുകയും, തൊലി നിറം കെട്ടു ചുളുങ്ങി പോവുകയും ചെയ്തിരുന്നു.  അയാള്‍ പഴയ മര ക്കട്ടിലില്‍ ഇരുന്നു. പുറത്ത് കിളികള്‍ ചിലയ്ക്കാന്‍ തുടങ്ങി. വീണ്ടുമൊരു കര്‍ക്കിടക വാവു കറുത്തു.  തെക്കന്‍ കാറ്റിനു കനം വച്ചു. അയാള്‍ , ഭാരം നഷ്ടപ്പെട്ടു  ഒരു കരിയില പോലെ പറക്കാന്‍ തുടങ്ങി. തെക്കന്‍ കാറ്റ് അതിനെ ബാല്യത്തിന്റെ പടവുകളിലേക്ക്  കൂട്ടിക്കൊണ്ടു പോയി. -------



വര  : ഇസ്ഹാക്ക്  നിലമ്പൂര്‍
http://ishaqh.blogspot.com/2012/04/blog-post.html?spref=fb




43 Responses to ലീല്യേച്ചി .......

  1. ബൂലോകത്തിനു സമര്‍പ്പിക്കുന്നു .......

  2. രാവിലെ തന്നെ നല്ലൊരു കഥ വായിച്ച സംതൃപ്തി....!
    ഭാഷയും വര്‍ണനയും നന്നായിരിക്കുന്നു...ആശംസകള്‍!

  3. എനിക്ക് നന്നായി ഇഷ്ടപ്പെട്ട കഥ കുറേ നേരം ഞാനും ബാല്യത്തിൽ കുളിച്ചു...ലീലേച്ചി(എനിക്ക് ഓമനച്ചേച്ചി) എന്നിൽ കഥയായി പെയ്തിറങ്ങി..എന്നെക്കാൾ 10 വയസ്സെങ്കിലും കൂടുതലാ..എന്റെ ലീലേച്ചിക്ക്..അവസാനം ഒരു കടങ്കഥപോലെ....... സഹോദരാ...നല്ലശൈലി...ഗൃഹാതുരത്വം ഉണർത്തിയ ഈ കഥക്ക് എന്റെ നമസ്കാരം...പോസ്റ്റുകൾ ഇടുമ്പോൾ ദയവായി മെയില്‍ ചെയ്യാൻ അപേക്ഷിക്കുന്നൂ...എല്ലാ ഭാവുകങ്ങളും...

  4. കഥയും കടന്ന് കൌതുകമായി ലീലേച്ചി....
    കഥ ഇഷ്ടമായി... ഭാവുകങ്ങള്‍.

  5. നല്ല കഥയും നല്ല എഴുത്തും

  6. ajith says:

    ബൂലോഗത്തെ നല്ല കഥാകാരന്മാരെന്ന് ഞാന്‍ കാണുന്ന ലിസ്റ്റില്‍ ഒരാള്‍ കൂടി...

  7. കുഴപ്പമില്ലാതെ വിവരിച്ചിരിക്കുന്നു....മനസ്സില്‍ തട്ടും വിധമുള്ള വിവരണം നന്നായി. ആശംസകള്‍

  8. വളരെ സ്വസ്ഥമായി എഴുതിയിരിക്കുന്ന കഥ.പ്രമേയത്തേക്കാള്‍ പ്രമേയത്തെ ഒതുക്കിപ്പറഞ്ഞിരിക്കുന്ന ശൈലിയാണ് എനിക്കേറെ ഇഷ്ടമായത്.
    ഏറെ മികച്ച കഥകള്‍ താങ്കളില്‍ നിന്നു പ്രതീക്ഷിക്കുന്നു.
    ഭാവുകങ്ങള്‍ .

  9. Unknown says:

    നിസ്സാറിക്ക...നല്ല കഥ..എന്തൊക്കെയോ ചില നല്ല ഓർമ്മകളെ, മനസ്സിൽ ഉണർത്തുന്നു. ഇങ്ങനെയുള്ള ലീലേച്ചിമാർ എല്ലാവരുടെയുംതന്നെ ജീവിതത്തിലുണ്ടാകും.....എല്ലാവരും കൈവിടുന്ന സമയം, പലപ്പോഴും ഒരു താങ്ങായും, തണലായും കൂടെ നിൽക്കുവാൻ... ആശംസകൾ

  10. ഒതുക്കത്തോടെ കഥ പറഞ്ഞ രീതി ഏറെ ഇഷ്ടപ്പെട്ടു....

  11. കഥ ഇഷ്ടമായി. ആശംസകള്‍.

  12. പ്രിയ നിസാര്‍ വളരെ ഇഷ്ടപ്പെട്ടു ഈ കഥ ,നല്ല ശൈലി ..ചില സ്ഥലത്ത് വാചകങ്ങള്‍ മുറിഞ്ഞു നില്‍ക്കുന്നത് അര്‍ത്ഥശങ്ക ഉണ്ടാക്കുന്നുണ്ട് :ഉദാ :അമ്മ. അതൊരു ച്ഛായാ ചിത്രമായിട്ടേ ഓര്‍മയുള്ളൂ.//പറഞ്ഞു തരാരുള്ള രാജ കുമാരന്റെയും, (അങ്ങനെ ചിലത് )
    മറ്റൊന്ന് ആഗതന്‍ എന്നത് മറ്റൊരു കഥാപാത്രമാണോ എന്ന് എനിക്ക് തോന്നിപോയി ,അത് രാമചന്ദ്രന്‍ തന്നെ അല്ലെ ? ഏതായാലും വളരെ നന്നായി :)

  13. നന്നായി എഴുതി....
    നല്ലൊരു കഥ
    ആശംസകൾ

  14. Unknown says:

    നല്ലൊരു കഥ..... കുട്ട്യേടത്തി വായിച്ചപ്പോഴുണ്ടായ ഒരു ഫീലിംങ്ങ് , വരയും ഗംഭീരം...

  15. MINI.M.B says:

    അതിഭാവുകത്വം ഇല്ലാതെ നന്നായി പറഞ്ഞിരിക്കുന്നു. ആശംസകള്‍.

  16. നല്ലൊരു വായനാ സുഖം ലഭിച്ചു
    വരയും സൂപ്പെര്‍ ആയി കഥയോട് ചേര്‍ന്ന് നിന്നു

  17. നല്ലൊരു കഥ വായിച്ചതില്‍ സന്തോഷം.ലീലേച്ചി എന്നാ കഥാപാത്രത്തെ വായിച്ചു തീര്‍ന്ന കഥയില്‍ ഉപേക്ഷിച്ചു കളയാനാവാതെ എന്റെ കൂടെ പോന്നു.

  18. ഒതുക്കമുള്ള വിവരണം. നല്ല ഭാഷ. കഥ നനായി ഇഷ്ടപ്പെട്ടു നാട്ടുകാരാ....

    ഇസ്ഹാക്ക് നിലമ്പൂരിന്റെ വരയും നല്ല ഇണക്കമായി!

  19. വാക്കുകളും, വരികളും, വര്‍ണ്ണനകളും, വരയും എല്ലാം അതിമനോഹരം.. മനസ്സില്‍ തങ്ങി നിന്ല്‍ക്കുന്നു ഓരോ കഥാപാത്രങ്ങളും..

  20. khaadu.. says:

    മനോഹരമായ കഥ...നല്ല കയ്യടക്കം..

  21. നല്ലൊരു കഥ... നന്നായി പറഞ്ഞിരിക്കുന്നു....!
    ചിത്രവും കൊള്ളാം ട്ടോ ...!!

  22. ഞാനോര്‍ത്തു എന്നെ വിളിച്ചതാണെന്ന്.... ശേയ് ...ഞാനെന്തൊരു മണ്ടി....! ഇഷ്ടായി ട്ടോ.

  23. ഇവിടെ വരാന്‍ വൈകി!!!

  24. അനുഭവം പോലെ ഒന്നെന്നില്‍ കൂടി സഞ്ചരിച്ചു.
    ഇഷ്ടായി.

  25. നിസ്സാര്‍ ക്ക വളരെ നല്ല കഥ ,,ബൂലോകത്തില്‍ ഇത് പോലെ വരുന്ന നല്ല കഥകള്‍ പലരും കാണാതെ പോകുന്നു എന്നതാണ് സത്യം ..
    (കമന്‍റ് ചെയ്യാനുള്ള ലിങ്ക് പേജിനു മുകളില്‍ കൊടുത്തതു കൊണ്ടാവാം ആ ഇതിനു മുമ്പ് കുറെ തിരഞ്ഞു പിന്‍ വാങ്ങിയതാ ..ലിങ്കിന്റെ വലുപ്പം കുറച്ചു കൂട്ടിയാല്‍ നന്നാകുമെന്ന് തോന്നുന്നു )

  26. നന്നായിരിക്കുന്നു രചന.
    ആശംസകള്‍

  27. കഥ നന്നായി,
    എന്നാലും അല്പംകൂടി ഒതുക്കി പറയാമായിരുന്നു എന്ന് തോന്നി.
    അങ്ങിങ്ങായി ചില കോറലുകള്‍ മാത്രമായി.
    വായനയിലെ ഫീല്‍ മനസ്സില്‍ തട്ടാതെ പോയതുപോലെ.

  28. © Mubi says:

    നല്ല കഥ...

  29. കഥകളില്‍ മുഖം കാട്ടി മറയുന്ന പതിവ്ബാല്യങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു ബാല്യം ഈ കഥയിലുണ്ട്, ആശംസകള്‍

  30. Unknown says:

    നല്ല കഥ ആശംസകള്‍

  31. നല്ല കഥ ..നന്നായി മനസ്സിലാക്കാന്‍ പറ്റുന്ന ജീവിത കഥ..ആശംസകള്‍ ഭായീ

  32. ഹൃദയ സ്പര്‍ശിയായ ഒരു കഥ മനോഹരമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍ ...............

  33. നല്ല കഥയും എഴുത്തും ഒപ്പം മനോഹരമായ ചിത്രവും...

  34. ബ്ലോഗില്‍ വസന്തകാലത്തിന് തുടക്കാമായി.. എല്ലാ ആശാംസ്കളും
    വരക്ക് ഇസ് ഹാക്കിനും നന്ദി..രണ്ടും കൂടി നല്ല ചേര്‍ച്ചയുണ്ട്

  35. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

  36. നജീമുദീന്റെ വരവിനെ ഞാന്‍ ഹൃദയപൂര്‍വം സ്വീകരിക്കുന്നു

  37. എന്റെ കഥ സ്വീകരിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി.

  38. ഇക്കാ ........ഈ പോസ്റ്റ്‌ കാണാന്‍ വൈകി .പോസ്റ്റിട്ടാല്‍ എനിക്കെന്തേ വിവരം അറിയിക്കാത്തത് ?
    പോസ്റ്റിനു ചേര്‍ന്ന് നില്‍ക്കുന്നുണ്ട് ഇസ്ഹാക്കിന്റെ വര .ഉള്ളില്‍ തൊടുന്ന രചന നന്നായി എഴുതി .
    വായനക്കും ഓര്‍മ്മയില്‍ കരുതാനും .നന്ദി ..ആശംസകള്‍............

  39. ആശംസകള്‍...................... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ......? വായിക്കണേ..........

  40. Unknown says:

    മനോഹരമായ കഥ. അറിയാൻ വൈകിപ്പോയ ഒരു ബ്ലോഗ്. ഇനി വിടാതെ പിന്തുടരാം.

Leave a Reply