എന്റെ സുഹൃത്ത് വിനയന് ഫോണില്‍ വിളിച്ചു പറഞ്ഞു , നാളെ ടൌണില്‍ ഒരു ഗാനമേള സംഘടിപ്പിച്ചിട്ടുണ്ട്, പങ്കെടുക്കണം . വിനയനുമായി എനിക്കു കുറച്ചു നാളുകളുടെ പരിചയമേ ആയിട്ടുള്ളൂ .ഒരിക്കല്‍ കണ്ടുമുട്ടിയപ്പോള്‍ , ക്യാന്‍സര്‍ ബാധിച്ചു മരണത്തെ മുഖാമുഖം കാണുന്ന ഒരു കുടുംബത്തെ ക്കുറിച്ചു തയ്യാറാക്കിയ ലഘു ചിത്രത്തിനു കുറെ നറേഷന് എഴുതി വാങ്ങിച്ചു . ഇപ്പോള്‍ ഗാനമേള നടത്തുന്നത് , ഏഴു വയസ്സുള്ള ഒരു നിര്‍ധന ബാലന്റെ കരള്‍ മാറ്റ ശസ്ത്ര ക്രിയയ്ക്കുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ് .കുറച്ചു ദിവസങ്ങളായിട്ട് ഈ ബാലനെക്കുറിച്ച് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു .രണ്ടാം ക്ലാസ് വിദ്യാര്‍ഥി .കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ ഏകമകന് .മഞ്ഞപ്പിത്ത രോഗം ബാധിച്ച് കരളിന്റെ പ്രവര്‍ത്തനം തകരാറിലായിരിക്കുന്നു .കരള്‍ നല്കാന് കുട്ടിയുടെ അമ്മ തയ്യാറായി നില്കുന്നു .മുപ്പതു ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്ര ക്രിയയുടനെ നടത്തിയാല്‍ ഈ കുട്ടി ജീവിതത്തിലേക്ക് മടങ്ങിവരും .
ബസ് സ്ടാന്റിനോട് ചേര്‍ന്ന് കെട്ടിയുയര്‍ത്തി യിരിക്കുന്ന സ്റ്റേജിലാണ് ഗാനമേള നടക്കുന്നത് . വിനയനും (എന്റെ ഇണക്കിളി എന്നആല്‍ബത്തിന്റെ പ്രവര്‍ത്തകര്‍ )കൂട്ടുകാരും ആണ് ഈ പരിപാടിയുടെ സാരഥ്യം വഹിക്കുന്നത് .അവര്‍ മാറി മാറി സ്റ്റേജില്‍ വന്നു പാടുന്നു.ഇടയ്ക്കു,പാടാന്‍ അറിയുന്ന ,പുറത്തുള്ളവരും സ്റ്റേജില്‍ കയറുന്നുണ്ട് . ജന ശ്രദ്ധ പിടിച്ചുപറ്റാവുന്ന രീതിയിലാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത് .ബസ്സില്‍ നിന്നിറങ്ങി ഒരു യുവതി സ്റ്റേജിലേക്ക് കടന്നുവന്ന് മനോഹരമായി ഒരു ഹിന്ദി ഗാനം ആലപിച്ചു .സ്റ്റേജിനു മുന്നില്‍ വെച്ചിരിക്കുന്ന വലിയ പെട്ടിയില്‍ പണം വീണുകൊണ്ടിരിക്കുന്നു .വിവിധ മുഖങ്ങള്‍ , ഉയര്‍ന്ന ഉദ്യോഗസ്ഥരുണ്ട്, കൂലിപ്പണി ക്കാരുണ്ട് വിദ്യാര്‍ഥികളുണ്ട് . ഒരു കാന്തിക ആകര്‍ഷണം പോലെയാണ് സ്റ്റേജിനരികിലേക്ക് ആളുകള്‍ വന്നു ചേരുന്നത് .
എന്താണ് അവരെയൊക്കെ അവിടേക്ക് ആകര്‍ഷിച്ച ഘടകം ...........? ' ദേ , ഇവിടെ ഒരു കുരുന്നു ജീവന് പൊലിയുന്നു, ആരെങ്കിലും രക്ഷിയ്ക്കൂ എന്ന് ആരാണ് ഉള് വിളി വിളിച്ചത് '......... ?
വടക്കന്‍ കേരളത്തില്‍ പേ -തെയ്യങ്ങള്‍ ആടുന്ന കാലമാണ് . കബന്ധങ്ങള്‍ വഴികാട്ടികളാകുന്ന ഗ്രാമങ്ങള്‍ ..... ! ആത്മീയ - രാഷ്ട്രീയ പ്രഭ്രുതികള്‍ കത്തി വേഷം കെട്ടുന്നു . നന്മയുടെ വിത്തുകള്‍ മുളയ്ക്കാത്ത ഭൂമിയാകുന്നു മനുഷ്യ മനസ്സുകള്‍ .....
അടുത്ത കാലത്ത് വായിച്ച ഒരു മഹത് വചനം മനസ്സില്‍ മായാതെ നില്ക്കുന്നു . 'പാറ ക്കെട്ടുകളിലും, താഴ്വരകളിലും, പര്‍വതങ്ങളിലും സൂര്യ കിരണങ്ങള്‍ പതിക്കുന്നതു പോലെ ഈശ്വരന് എല്ലായിടത്തും പ്രഭ ചൊരിഞ്ഞു വിലസുന്നു .അത് എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നത് മനുഷ്യ മനസ്സിന്റെ വ്യാപ്തിയെ ആശ്രയിച്ചിരിക്കുന്നു '.
മത സംഘടനകളെക്കാള്‍ ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നത് , വിനയനെ പോലെ, കാരുണ്യം വറ്റിയിട്ടില്ലാത്ത ഒരു കൂട്ടം മനസ്സുകളുടെ കൂട്ടായ്മകളാണ് .ഇത് കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രകടമാകുന്നുണ്ട് . എനിക്കതില്‍ പ്രത്യാശയുണ്ട് .വൈകുന്നേര ത്തോടെ അഞ്ചു ലക്ഷം രൂപയോളം സംഘടിപ്പിച്ചു ആ ചെറുപ്പക്കാര്‍ .ഇത്രയും പണം കണ്ടെത്താന്‍ അവരെ പ്രേരിപ്പിച്ച ഘടകം എന്താണ് ......? സഹായ ഹസ്തവുമായി നില്ക്കുന്ന ഈ ജനക്കൂട്ടം പരസ്പ്പരം തിരിച്ചറിയുന്നവരല്ല , പക്ഷെ അവരെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒരു അദൃശ്യ കരം ഉണ്ട്. അതിനെ ഞാന്‍ ഈശ്വരന് എന്നു വിളിച്ചോട്ടെ ......






മനുഷ്യനില്‍ നന്മയുടെ അംശം ഉണ്ടെന്ന് തെളിയിയ്ക്കുന്നു.
അത് വളര്‍ത്താന്‍ കഴിഞ്ഞാല്‍ ഇവിടെ നന്മ വിളയും.
എല്ലാവരിലും നന്മയുടെ അംശമുണ്ട്.അത് കണ്ടെത്തുക.
വളര്‍ത്തുക.............
ആശംസകളോടെ
മനസ്സിലെ നന്മ വറ്റിപ്പോവാത്ത കുറച്ചുപേരെങ്കിലുമുള്ളതുകൊണ്ടാണ് ഈ നാട് മണ്ണിനടിയിലേയ്ക്കപ്രത്യക്ഷമാകാതെ ഇപ്പോഴും നില്‍ക്കുന്നത്. വിനയനെപ്പോലുള്ളവര് നൂറുകണക്കിനുണ്ടാവട്ടെ. അവര്‍ക്കെല്ലാ നന്മകളുമുണ്ടാകട്ടെ.
ദൈവം കാക്കട്ടെ എല്ലാവരേയും.
എത്ര നല്ലൊരു വര്‍ത്തമാനം
തീര്‍ച്ചയായും.
പ്രതീക്ഷക്ക് വക നല്കുന്ന ചില മാറ്റങ്ങള്‍ അങ്ങിങ്ങായി ദൃശ്യമാണ്.
അതേ! ആ കാരുണ്യം തന്നെ ദൈവം.
നന്മകള് വിളയട്ടെ ,,,വിളക്കുകള്‍ തെളിയട്ടെ ..
നിസ്സാര്‍ മാഷെ ...
വിനയന് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് .
പതിനഞ്ചു വര്‍ഷത്തെ അടുത്ത പരിചയം .
ദുബായ്യില് ഞങ്ങള്‍ ഒരു മിച്ചു ഉണ്ടായിരുന്നു
.നാട്ടിലെ പത്രത്തില്‍ ഈ വാര്‍ത്ത ഉണ്ടായിരുന്നതായി കേട്ടിരുന്നു
ഒരു നൂറു പ്രാര്‍ത്ഥനകള്‍
ആ കുട്ടിക്കും ഒപ്പം വിനയനും ..
അതു ഈശ്വരന്റെ നന്മയല്ലാതെ മറ്റെന്ത്.അവരെയും അവനെയും ഈശ്വരന് രക്ഷിക്കട്ടെ..
നല്ല മനസ്സുകൾക്ക് നല്ലതു വരട്ടെ..കാരുണ്യകൂട്ടായമകൾ ഉയർന്നു വരുന്നത് ശുഭസൂചകമാണ്.
അതെ ഈശ്വരന് തന്നെ ....നല്ല പോസ്റ്റാണ് കേട്ടോ ...
താങ്കളെപ്പോലെയുള്ളവരുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് കട തുറന്നിട്ടുണ്ട്.കഥകള്‍ മാത്രം കൊടുക്കുന്ന ഒരു കഥചരക്കുകട.(പക്ഷെ ഫ്രീയാണ് ട്ടോ ) .അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു( ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടംവരെ വരണേ )
happy onam
ഇന്നിന്റെ ആവശ്യമാണ് .....കാരുണ്യ പ്രവര്‍ത്തനം ....തിരയുടെ ആശംസകള്‍