Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

മനസ്സിന്‍റെ കാമനകള്‍










കിടപ്പുമുറിയിലെ ഒരു തോറ്റ ശരീരം പോലെയാണ് എന്‍റെ വായന ഇന്ന് എത്തി നില്‍ക്കുന്നത്. മറിച്ചു നോക്കാന്‍ പോലും മനസ്സു വരാതെ കിടക്കുന്ന മാസികയും ,പുസ്തകങ്ങളും .  ചെറുകഥയുടെ ചരിത്രം പഠിക്കാന്‍ പി.ജെ സാര്‍ ( ശ്രീ . പി. ജെ . ആന്റണി  ) തന്ന പുസ്തകം ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ മടക്കി കൊടുക്കാന്‍ ഒരുങ്ങുകയാണ്. ഏറെ താല്പര്യത്തോടെ വായിച്ചിരുന്ന ശ്രീ . സുസ്മേഷ് ചന്ത്രോത്തിന്‍റെ ,ഒരു കഥ എന്‍റെ ബെഡ്ഡില്‍ കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.  ഇ - വായന മാത്രം ബാക്കി. അതും വല്ലപ്പോഴും .

എന്തെങ്കിലും ആയിത്തീരാന്‍ വേണ്ടി ഒരിക്കലും വായിച്ചിട്ടില്ല , ഒന്നും ആയില്ലെങ്കില്‍ ക്കൂടി . ഒന്നേകാല്‍ രൂപ വിലയുള്ളപ്പോള്‍ മുതല്‍ ഞാന്‍ മാതൃഭൂമി ആഴ്ച പതിപ്പ് വാങ്ങിച്ചിരുന്നു. വായിച്ചാല്‍ ഒന്നും മനസ്സിലാവില്ല. എന്‍റെ ഒരു ട്യൂഷന്‍ മാഷ്‌ , അദ്ദേഹത്തിനു വേണ്ടിയായിരുന്നു 
ഒപ്പം കലാ കൌമുദി, കഥ മാസിക തുടങ്ങി എല്ലാ പ്രസിദ്ധീകാരണങ്ങളും ഞാന്‍ വാങ്ങി. ഇത് ഹൈസ് സ്കൂള്‍ പ്രായത്തില്‍ . എന്നാല്‍ ഭ്രാന്തമായ ആവേശത്തില്‍ ഞാന്‍ വായനയില്‍ വീണു പോയതു  അപ്പര്‍ പ്രൈമറി കാലത്താണ്. കിട്ടാവുന്ന കുട്ടി പ്രസിദ്ധീകരണങ്ങള്‍ വാങ്ങി വായിച്ചു. അപസര്‍പ്പക കഥ കളുടെ അരങ്ങായിരുന്നു സ്കൂള്‍. ചിത്ര കഥാ രൂപത്തില്‍ കിട്ടിയിരുന്ന കുട്ടി പ്പുസ്തകം നിക്കറിനുള്ളില്‍ ഒളിപ്പിച്ചു അധ്യാപകനെ കളിപ്പിച്ചിട്ടുണ്ട്.  ബാല മംഗളത്തിന്‍റെ അംഗത്വ രജിസ്റ്ററില്‍ ആദ്യമായി പേരില്‍ മഷി പുരണ്ടത് എത്ര തവണ മറിച്ചു നോക്കിയോ .... ? എന്തൊരു ചങ്കിടിപ്പായിരുന്നു ആദ്യമായി പേരു വന്ന പുറം ഒന്നു തുറക്കാന്‍. 

അവധി ക്കാലത്ത് ആടിനെ തീറ്റാന്‍ പോകുന്ന ഒരു പതിവുണ്ട്. ആ അവസരമായിരുന്നു വായനയുടെ നല്ല കാലം. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്ന് ധാരാളം പുസ്തകങ്ങള്‍ കിട്ടാന്‍ അവസരം ഉണ്ടായിരുന്നു. ഗ്രാമങ്ങളില്‍ പ്രണയം പൊടിക്കുന്ന ഒരു കാലം കൂടിയാണ് , പഞ്ചായത്ത് ലൈബ്രറിയും ,വായനയും , ഒഴിവു കാലവും. വായനയുടെ നല്ല കാലം എന്നു വേണമെങ്കില്‍ ആ കാലത്തെ വിളിക്കാം. 

എന്‍റെ അടുത്ത സുഹൃത്തായിരുന്നു സേതു. വായനയിലും ചിത്ര രചനയിലും കേമന്‍. ഞങ്ങള്‍ വാശിയോടെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. രാത്രി വളരെ വൈകിയാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത്. പിറ്റേന്ന് കാണുമ്പോള്‍ ആദ്യം ചോദിക്കുന്നത് " ഇന്നലെ എത്ര മണി വരെ ഇരുന്നു " എന്നാവും. കുറേശ്ശെ പണം 'അപഹരിച്ചു ' പുസ്തങ്ങള്‍ വാങ്ങാന്‍ തുടങ്ങിയത് കോളേജ് കാലത്താണ്. എനിക്ക് ഒരു കൊച്ചു ലൈബ്രറി ഉണ്ടായിരുന്നു. സൗഹൃദം കൂടിയപ്പോള്‍ അത് മെലിഞ്ഞു തുടങ്ങി. 

ജീവിതത്തിന്‍റെ അപരാഹ്നത്തിലാണ് എന്‍റെ വായന ഇല്ലാതായത്. തീഷ്ണമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഞാന്‍ വേണ്ടപ്പെട്ട പലതും ഉപേക്ഷിച്ച കൂട്ടത്തില്‍ വായനയും നഷ്ടമായി.

6 Responses to മനസ്സിന്‍റെ കാമനകള്‍

  1. ചെറുപ്പകാലങ്ങളിലുള്ള ശീലം ഉപേക്ഷിക്കുവാന്‍ കഴിയുന്നില്ല;അറുപത്തിയെട്ടുവയസ്സുകഴിഞ്ഞിട്ടും ഈ വായനാശീലവും,എഴുത്തും‍...........
    ആശംസകള്‍

  2. അവധി ക്കാലത്ത് ആടിനെ തീറ്റാന്‍ പോകുന്ന ഒരു പതിവുണ്ട്. ആ അവസരമായിരുന്നു വായനയുടെ നല്ല കാലം. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്ന് ധാരാളം പുസ്തകങ്ങള്‍ കിട്ടാന്‍ അവസരം ഉണ്ടായിരുന്നു. ഗ്രാമങ്ങളില്‍ പ്രണയം പൊടിക്കുന്ന ഒരു കാലം കൂടിയാണ് , പഞ്ചായത്ത് ലൈബ്രറിയും ,വായനയും , ഒഴിവു കാലവും. വായനയുടെ നല്ല കാലം എന്നു വേണമെങ്കില്‍ ആ കാലത്തെ വിളിക്കാം.

    ഇന്നില്‍ തിരക്ക് പടര്‍ന്നിട്ടുണ്ട് എല്ലായിടത്തും...

  3. ajith says:

    ഓണ്‍ലൈന്‍ വായന കുറച്ചിട്ട് പഴയ വായനയിലേക്ക് മടങ്ങാന്‍ വല്ലാത്ത പ്രലോഭനമുണ്ട്. ഓണ്‍ലൈന്‍ സൌഹൃദബന്ധങ്ങളാണ് വീണ്ടും ഇവിടെത്തന്നെ കുരുക്കിയിടുന്നത്. റ്റാറ്റാ പറഞ്ഞങ്ങ് പോയാലോന്ന് ഇടക്കിടെ ആലോചിക്കും

  4. എന്തിനെന്നറിയാതെ വീണ്ടും വീണ്ടും പുസ്തകങ്ങള്‍ളില്‍ അഭയം പ്രാപിക്കുന്നു. ഒരിക്കലും മടുക്കില്ല. വായിച്ചു തീരുമ്പോള്‍ ഒരാശ്വാസം. വായിക്കനുള്ളവ ഇനിയെത്ര ബാക്കി എന്നൊരു വെപ്രാളമാണ് ഓരോ പുസ്തകവും തീര്‍ക്കാനുള്ള ഇന്ധനം.

  5. വില കൊടുത്ത് വാങ്ങിയ പുസ്തക കൂമ്പാരത്തിനെ നോക്കീ വായന നാളെ നാളെ എന്നും പറഞ്ഞിരിക്കുന്ന സ്വഭാവം ഇപ്പോൾ എന്നിലെങ്ങിനെ ഉണ്ടായി എന്ന് അതിശയിച്ചിരുന്ന എനിക്ക് ഒരു കൂട്ടുകാരൻ അതേ അസുഖവുമായി കഴിയുന്നെണ്ടെന്ന വിവരം കൂടി കേട്ടപ്പോൾ ഒട്ട് ആശ്വാസമായിരിക്കുന്നു.

  6. ഒരു കൂട്ടുകാരൻ മാത്രമല്ലാ,മിക്കവരും ഇങ്ങനെയൊക്കെ തന്നെയാ!!!!!

Leave a Reply