Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഓര്‍മകളില്‍ നിറയുന്ന പ്രകൃതി അഥവാ ഓര്‍മകളിലേക്ക് ഒരു തീര്‍ഥാടനം


ഓര്‍മകളില്‍ നിറയുന്ന പ്രകൃതി  
അഥവാ 
ഒരു തീര്‍ഥാടനം


വളരെ ക്കാലത്തിനു ശേഷം ഇന്നലെ എന്റെ ആത്മ സുഹൃത്തിനെ തേടി പോയതാണ്. എന്റെ ലോകത്ത് മൂന്നോ നാലോ പേര്‍ മാത്രമാണ് സുഹൃത്തുക്കള്‍. ഞങ്ങള്‍ ഒന്നിച്ചാണ് യവ്വനം പങ്കു വച്ചത്. പിന്നിട്ട വഴികളിലും , മലകളിലും ,തണുത്ത രാത്രികളിലും ,വെള്ള പ്പൊക്കങ്ങളിലും ഞങ്ങള്‍ തിരിഞ്ഞു നടന്നു .

ഒരു സൗഹൃദം ഉണ്ടാകുന്നത് എങ്ങനെയാണ്............?
ന്യൂ ജനറേഷന്‍റെ ഒരു ' റിക്വസ്റ്റില്‍ ' ഒതുങ്ങുന്നതല്ല സൗഹൃദം.ആള്‍ ക്കൂട്ടത്തോടൊപ്പം ഞങ്ങള്‍ അപരിചിതരായി നടന്നു. കാഴ്ചകളില്‍ , വാക്കുകളില്‍ ,പാരസ്പ്പര്യം മനസ്സിലാക്കിയപ്പോള്‍ ഞങ്ങള്‍ രണ്ടു പുഴകള്‍ ഒന്നായി ഒഴുകി. അലഞ്ഞു തിരിഞ്ഞ കുണ്ട നിട വഴികളും , അമ്പല പ്പറമ്പ് കളും ശീതീ കരിച്ച മുറിയില്‍ ഇരുന്നു ഞങ്ങള്‍ അനുഭവിച്ചു. എത്രയെത്ര മുഖങ്ങള്‍..........! പലരും മണ്മറഞ്ഞു. കാലം അമ്പതോ , അറുപതോ ,എഴുപതോ വര്‍ഷങ്ങള്‍ ഒരു സമൂഹത്തിനു പകുത്തു നല്‍കുകയാണ്.അവിടെ സ്നേഹിച്ചും , കലഹിച്ചും കഴിയുന്നു. അവിടെ ആരെയൊക്കെയോ , കണ്ടു മുട്ടുന്നു. എന്തൊക്കെയോ കവര്‍ന്നെടുക്കുന്നു. 

അവന്റെ വാക്കുകളിലെ ഊര്‍ജ്വ സലത നഷ്ടപ്പെടുന്നത് എനിക്ക് മനസ്സിലായി. ഇനി ഞങ്ങള്‍ക്ക് മലയിറങ്ങാം . അവന്‍ ഒരു കാര്യം ഓര്‍മ്മ പ്പെടുത്തി . ഇരുപത്തഞ്ചു വര്‍ഷം മുമ്പ് ഞാന്‍ ആ ഗ്രാമത്തില്‍ എത്തുമ്പോള്‍ , ഗ്രാമത്തിന്റെ മുഖച്ഛായ മാറുന്ന കാലം ആയിരുന്നു. പഴയ ആളുകള്‍ പോയി , പുതിയവര്‍ എത്തുന്നു. ഇന്നും അതാണ്‌ സംഭവിക്കുന്നത്‌. കഥാ പാത്രങ്ങളെ മാറുന്നുള്ളൂ . പശ്ചാത്തലം മാറ്റമില്ലാതെ നില്‍ക്കയാണ്‌ . ഇപ്പോഴും ജനവരിയില്‍ ,തണുത്ത കാറ്റ് അലഞ്ഞു നടക്കുന്നു,മഞ്ഞു പെയ്യുന്നു, കാപ്പികള്‍ പൂക്കുന്നു, ഇരുണ്ട മാനത്തിനു കീഴെ ,മുറ്റത്തും , വഴിത്താരകളിലും  മഴ വെള്ളം ചെളി കുത്തി ഒഴുകുന്നു. ഒരു മഴ ക്കാല രാത്രിയിലാണ് , നാറാപിള്ള എന്ന ദരിദ്രന്‍ വിഷം കഴിച്ചു മരിച്ചത്. ഞങ്ങള്‍ ശവത്തിനു കാവലിരുന്നു. രാത്രി മടങ്ങുമ്പോള്‍ , വെള്ള ത്തുള്ളികള്‍ വീണു ഇളകുന്ന വാഴ ക്കൈകളില്‍ നാറാ പിള്ളയുടെ ആത്മാവിനെ ഭയന്നു .

 ആത്മാവില്‍ ലയിക്കാത്ത ഒരു ഭൂ പ്രപഞ്ചത്തിലാണ് ഞാന്‍ ഇപ്പോള്‍.പുതിയ ലോകം എനിക്ക് ഏച്ചു കെട്ടലാണ്‌. ഞങ്ങള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ മരണം ഒരു അപ്പൂപ്പന്‍ താടി പോലെ ഭയ രഹിതമായി ഞങ്ങളുടെ തലയ്ക്കു ചുറ്റും പറന്നു നടക്കുന്നത് പോലെ തോന്നി. ഞങ്ങള്‍ കണ്ടു മുട്ടിയവര്‍ പലരും മരണത്തിനു വിധേയരായി  ശ്രീ ബുദ്ധന്റെ വാക്കുകള്‍ ഓര്‍മ്മ വന്നു. " ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരെ ക്കാള്‍ കൂടുതല്‍ മരിച്ചവരാണ്‌ " . വിലപ്പെട്ടതെന്നു കരുതുന്നതെല്ലാം നിസ്സഹായതയുടെ പട്ടികയില്‍ കാണുമ്പോള്‍ , വീണ്ടും എന്റെ മണ്ണിലേക്ക് മടങ്ങാന്‍ വല്ലാത്ത മോഹം മാത്രം അവശേഷിക്കുന്നു.

4 Responses to ഓര്‍മകളില്‍ നിറയുന്ന പ്രകൃതി അഥവാ ഓര്‍മകളിലേക്ക് ഒരു തീര്‍ഥാടനം

  1. നല്ല കുറിപ്പ്.

  2. നല്ലെഴുത്ത്‌.ആശംസകൾ!!!

  3. നന്നായി ഈ കുറിപ്പ്
    ആശംസകള്‍

  4. ajith says:

    ചില ഓര്‍മ്മപുതുക്കലുകള്‍ നല്ലതാണ്. അതെപ്പറ്റി എഴുതുന്നതും നല്ലതാണ്

Leave a Reply