Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

സമനില തെറ്റിയ പക്ഷി

ഞാന്‍ ഒരു രോഗി അല്ല. നിങ്ങള് അതിനുള്ള മരുന്നും അല്ല.
ഞാന്‍ ഇനിയും വരും. ഇങ്ങനെ നിങ്ങളെ നോക്കി ഇരിക്കുമ്പോള്‍ഞാന്‍ സുഖപ്പെടുന്നുണ്ട് .
റിയലി ......ഐ ലവ് യൂ.....

അയാളെ ക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ മനസ്സില്‍ തോന്നിയ ഒരു മോഹം ആയിരുന്നു ഒന്ന് കാണുക,പരിചയപ്പെടുക എന്നൊക്കെ. ഒരു പരിചയവും ഇല്ലാത്ത ഒരാളെ എങ്ങനെ അഭിമുഖീകരിക്കണം എന്നാലോചിച്ചു ദിവസങ്ങള്‍ കഴിച്ചു കൂട്ടി . ആ ദിവസങ്ങളില്‍ ഒക്കെ സദാ സമയവും ക്ഷേമം അന്വേഷിച്ചു മുട്ടി ത്തിരിയുന്ന വാല്യക്കാരും ,വൈകുന്നേരം ഇക്കിളി പ്പെടുത്തി കൊണ്ട് പിന്നാലെ നടക്കുന്ന ഭര്‍ത്താവും പാഴ് വസ്തുക്കള്‍ ആണെന്ന് അവര്‍ വിശ്വസിച്ചു. ഒരു പട യോട്ടത്തിന്റെ ഒടുക്കം തളര്‍ന്നു കൂര്‍ക്കം വലിക്കുന്ന ഭര്‍ത്താവിന്റെ ഉഷ്ണിക്കുന്ന ശരീരം വേര്‍പെടുത്തി അവര്‍ അയാളുടെ കവിതകള്‍ വായിക്കാന്‍ തുടങ്ങി. അതിലെ നായികമാര്‍ , മഞ്ഞു വീഴുന്ന മല നിരകളില്‍ കൊച്ചു മാലാഖകളെ പോലെ ഒഴുകി നടന്നു.ഈ ഇരുമ്പ് കൂടുവിട്ടു അവരില്‍ ഒരാളാകാന്‍ അവര്‍ കൊതിച്ചു. തന്നെക്കാള്‍ സുന്ദരികള്‍ ആണോ ആ മാലാഖമാര്‍....?
നില ക്കണ്ണാടിയ്ക്ക് മുമ്പില്‍ നിന്ന് അവള്‍ സ്വയം വിലയിരുത്തി. തുടുത്ത മാറില്‍ കൈകള്‍ അമര്‍ത്തി വച്ച് കൊണ്ട് അവള്‍ ഭര്‍ത്താവിനെ ശപിച്ചു.........
'ദുഷ്ടന്‍.........! ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല , ഞാന്‍ ഒരു സുന്ദരിയാണെന്ന് '

ആരോടോ വാശി തീര്‍ക്കാന്‍ വേണ്ടി അവള്‍ ഏട്ടന് എഴുതി. വിവാഹം കൊണ്ട് എനിക്ക് മറ്റൊരു അച്ഛനെ സമ്പാദിച്ചു തന്നതിന് നന്ദി.. ആ കത്ത് അവള്‍ അയച്ചില്ല. എനിക്ക് താങ്കളുടെ സംരക്ഷണം അല്ല വേണ്ടത്, എന്നെ അതിരു കളില്ലാതെ ഇത്തിരി സ്നേഹി ക്കൂ ........ ഒരിക്കല്‍ പാര്‍ട്ടിക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഭര്‍ത്താവിന്റെ ഷര്‍ട്ടില്‍ കടന്നു പിടിച്ചിട്ടു അവള്‍ പറഞ്ഞു. തന്റെ ഭാര്യ ഒരു മാനസിക രോഗി ആണെന്ന് പോലും അയാള്‍ സംശയിച്ചു ,അവളെയും കൂട്ടി ഒരു മന ശാസ്ത്ര ഡോക്ടറുടെ അടുത്തേക്കാണ്‌ അയാള്‍ പോയത്..... ശ്രീദേവി ധാരാളം വായിച്ചിട്ടുണ്ടെന്നു കേട്ടു....... ഡോക്ടര്‍ ഒരു കുടുംബ സുഹൃത്തിനെ പോലെ ചോദിച്ചു, അയാളുടെ ചിരിയില്‍ വശ്യത ഉണ്ടായിരുന്നു. ഇയാള്‍ക്ക് എന്നെ സ്നേഹിച്ചു കൂടെ എന്ന് അവര്‍ മനസ്സില്‍ മോഹിച്ചു....



'ശ്രീദേവിക്ക് പ്രശ്നങ്ങള്‍ ഒന്നുമില്ല'''.

ഡോക്ടര്‍ ആശ്വസിപ്പിച്ചു. അയാള്‍ കടലാസ്സില്‍ ഒരു വര വരച്ചു, നോക്കൂ ശ്രീദേവി ഇതാണ് ലൈഫ് ലൈന്‍ . നമ്മള്‍ ഇതിലെ നടക്കണം . എപ്പോഴെങ്കിലും കാല്‍ വഴുതുമ്പോളാണ് നമ്മള്‍ ഭ്രാന്തന്‍മാര്‍ ആകുന്നതു. പെട്ടെന്ന് ശ്രീദേവി കടലാസ്സില്‍ മറ്റൊരു വര കൂടി സമാന്തരമായി വരച്ചു. അന്നിട്ട്‌ പറഞ്ഞു , " ഡോക്ടര്‍ , ഈ രണ്ടു വരകള്‍ ക്കിടയില്‍ ഞാന്‍ ശ്വാസം മുട്ടുകയാണ്. ഇതില്‍ ഒരു വര ഞാനാണ് .മറ്റേതു എന്റെ ഭര്‍ത്താവും . ഓരോ നിമിഷവും ഈ വരകള്‍ അടുത്ത് കൊണ്ടിരി ക്കുന്നു. ഒരു ദിവസം അതെന്നെ ഞെരിച്ചു കൊല്ലും.
അപ്പോള്‍ ഡോക്ടറാണ് കവിയെ ക്കുറിച്ച് പറഞ്ഞത്. നിങ്ങള്‍ ജീവിതം വെറുക്കാതിരിക്കണമെങ്കില്‍ ഈപുസ്തകങ്ങള്‍ വായിക്കൂ......... സ്നേഹിക്കപ്പെടുന്നവരുടെ ജീവചരിത്രമോ, ആത്മകഥകളോ ഒക്കെയാണ് ഈ കവിതകള്‍ ......... .പക്ഷെ ,എനിക്ക് വാക്ക് തരണം , നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ ഒരിക്കലും വെറുക്കരുത്......... ഒരു ദിവസം ഡോക്ടര്‍ അവളെ കവിയുടെ അരികിലേക്ക് കൂട്ടി കൊണ്ട് പോയി......
യാത്രയ്ക്കിടയില്‍ ഡോക്ടര്‍ പറഞ്ഞു. ആ കവി നിങ്ങളെ ഇഷ്ടപ്പെടും .നിങ്ങള്‍ അത്രയ്ക്ക് സുന്ദരിയാണ്.. അയാള്‍ നിങ്ങളെ ജീവിതത്തിലേക്ക് ക്ഷണിക്കും . പ ക്ഷെ അയാള്‍ക്ക്‌ പ്രതീക്ഷ കൊടുക്കരുത്....... കാരണം അയാള്‍ക്ക്‌ ഒരു ജീവിതം ഇല്ല. അയാള്‍ നിങ്ങള്ക്ക് വേണ്ടി മാളികകള്‍ പണിയും എന്ന് പറഞ്ഞേക്കും........സത്യത്തില്‍ അയാള്‍ക്ക്‌ ഒരു വീട് പോലും ഇല്ല. ഈ വസന്തത്തിലെ ഓരോ മരചുവടുകള്‍ ആണ് അയാളുടെ ഭവനം . നിങ്ങളുടെ സൌന്ദര്യം അയാളെ മത്തു പിടിപ്പിക്കണം . അപ്പോള്‍ അയാള്‍ പറയും നീ ഒരു മാലാഖയാണെന്ന്. നിങ്ങളെ ക്കുറിച്ച് കവിതകള്‍ എഴുതും. നമുക്ക് വേണ്ടത് ആ കവിതകള്‍ ആണ്. ശ്രീദേവിയുടെ മനസ്സിനുള്ള മരുന്നുകള്‍ ആണ് ആ കവിതകള്‍. ഞാന്‍നിങ്ങളുടെ ഭര്‍ത്താവിനു വാക്ക് കൊടുത്തിട്ടുണ്ട്.നിങ്ങളെ പൂര്‍ണ്ണ ആരോഗ്യവതി ആയി മടക്കി കൊടുക്കാമെന്നു. ശ്രീദേവി മടങ്ങി പോകാന്‍ ഒരുങ്ങുമ്പോള്‍ കവിയുടെ ഹൃദയത്തില്‍ കൈ വച്ച് പറഞ്ഞു.-
ഞാന്‍ ഒരു രോഗി അല്ല. നിങ്ങള് അതിനുള്ള മരുന്നും അല്ല. ഞാന്‍ ഇനിയും വരും. കാണാന്‍. ഇങ്ങനെ നിങ്ങളെ നോക്കി ഇരിക്കുമ്പോള്‍ഞാന്‍ സുഖപ്പെടുന്നുണ്ട് . റിയലി ......ഐ ലവ് യൂ.....
എങ്കില്‍ നിനക്ക് വേണ്ടി അരളി പ്പൂക്കള്‍ കെട്ടിയ ഒരു പുഷ്പ ഹാരം കാത്തു വയ്ക്കും...........തീര്‍ച്ച .
അന്ന് രാത്രി അവളുടെ ഭര്‍ത്താവ് , മല നിരകളിലേക്ക് തുറക്കുന്ന ആ ജാലകങ്ങള്‍ വലിച്ചടച്ചു, അന്നിട്ട്‌ അവളുടെ കാതു കളില്‍ മന്ത്രിച്ചു, നിന്നെ ഞെരിച്ചു കൊല്ലാന്‍ വന്ന രേഖകള്‍ ഇപ്പോഴില്ല. അത് ഒറ്റ രേഖയായിരിക്കുന്നു. ആ സമയം നീ കവിയുടെ അരികിലായിരുന്നു. പറയൂ. .... ഇനി നിനക്ക് കവിയെ വേണോ.... അയാള്‍ കാത്തു വച്ചിരിക്കുന്ന പുഷ്പ ഹാരം നിനക്ക് വേണോ......? അവള്‍ അപ്പോള്‍ അയാളുടെ മാറോടു ചേര്‍ന്ന് കിടന്നു. അടുത്ത ദിവസം അവള്‍ ഭര്‍ത്താ വിനോടൊപ്പം ആനന്ദിച്ചു കിടക്കുമ്പോള്‍ നിരത്തില്‍ പെട്ടെന്ന് നിശബ്ധത കനത്തു. അവര്‍ ബാല്‍ക്കണി യിലേക്ക് വന്നു. താഴെ ഒരു ശവ ഘോഷയാത്ര കടന്നു പോവുകയായിരുന്നു. ശവ വാഹനം നിറയെ കരിഞ്ഞുണങ്ങിയ അരളി പ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു.

 

One Response to സമനില തെറ്റിയ പക്ഷി

  1. ആ കവി നിങ്ങളെ ഇഷ്ടപ്പെടും .നിങ്ങള്‍ അത്രയ്ക്ക് സുന്ദരിയാണ്.. അയാള്‍ നിങ്ങളെ ജീവിതത്തിലേക്ക് ക്ഷണിക്കും . പ ക്ഷെ അയാള്‍ക്ക്‌ പ്രതീക്ഷ കൊടുക്കരുത്....... കാരണം അയാള്‍ക്ക്‌ ഒരു ജീവിതം ഇല്ല. അയാള്‍ നിങ്ങള്ക്ക് വേണ്ടി മാളികകള്‍ പണിയും എന്ന് പറഞ്ഞേക്കും........സത്യത്തില്‍ അയാള്‍ക്ക്‌ ഒരു വീട് പോലും ഇല്ല. ഈ വസന്തത്തിലെ ഓരോ മരചുവടുകള്‍ ആണ് അയാളുടെ ഭവനം . നിങ്ങളുടെ സൌന്ദര്യം അയാളെ മത്തു പിടിപ്പിക്കണം . അപ്പോള്‍ അയാള്‍ പറയും നീ ഒരു മാലാഖയാണെന്ന്. നിങ്ങളെ ക്കുറിച്ച് കവിതകള്‍ എഴുതും. നമുക്ക് വേണ്ടത് ആ കവിതകള്‍ ആണ്.

    സത്യാ സന്ധമായ ചില കാര്യങ്ങള്‍ പറഞ്ഞു..ഇഷ്ട്ടപെട്ടു

Leave a Reply