Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

കാമ മോഹിതം
കഥ 

അതൊരു കടന്നാക്രമണം ആയിരുന്നെങ്കില്‍ ഞാനവന്റെ നെഞ്ച് വെട്ടിപ്പൊളിക്കുമായിരുന്നു. ആ രക്തത്തില്‍ ചവുട്ടി നിന്ന് ഒരു ഉന്മാദിനിയേ പോലെ അട്ടഹസിക്കുമായിരുന്നു. അവന്റെ സ്വകാര്യ മുറി ഒരു നരകമാക്കുമായിരുന്നു. അങ്ങനെയൊന്നുമല്ല സംഭവിച്ചത്. ഒരു നനുത്ത കാറ്റുപോലെ ,അവന്‍ എന്നില്‍ ആവേശിക്കുകയായിരുന്നു - ഇതാണ് സത്യം . മമ്മാ,  എന്നെ വിശ്വസിക്കൂ........

എന്താണ് സ്ത്രീകള്‍ ഇങ്ങനെ ദുര്‍ബലകളായി പോകുന്നത്.....? എവിടെയും, എന്തിനും ഹരിച്ചും,ഗുണിച്ചും  ഒടുവില്‍ ശിഷ്ടമായി പോകുന്നത്....? ഇതു നമ്മുടെ ജനിതക വൈകല്യമാണോ , അതോ സമൂഹത്തിന്റെ തിമിരക്കാഴ്ചയാണോ.....? മമ്മാ ,  ഒരിക്കല്‍ പോലും  ബെഡ്ഢിനും  പുരുഷനും ഇടയിലല്ലാതെ എനിക്ക് നമ്മളെ സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല . ഒരു പുരുഷന്റെ നെഞ്ചില്‍ കയറിയിരുന്നു അവന്റെ ദുഷിച്ച ഹൃദയം വെട്ടിപ്പൊളിക്കാന്‍ എന്നെങ്കിലും ഒരു സ്ത്രീക്ക് പറ്റുമെന്ന് എനിക്ക് തോന്നിന്നില്ല. അതാണ്‌ ലോകം .

മമ്മയ്ക്കു എപ്പോഴെങ്കിലും സ്വന്തം ഇഷ്ടം പ്രകടിപ്പിക്കാനായിട്ടുണ്ടോ. പപ്പയുടെ പറഞ്ഞു തേഞ്ഞ തമാശകളില്‍ ചിരിക്കാനല്ലാതെ, മമ്മ ഒരു തമാശ പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. പപ്പ പറയുമായിരുന്നു എന്നു പറഞ്ഞല്ലാതെ മമ്മയ്ക്കു സ്വന്തമായി എന്തെങ്കിലും പറയാന്‍ കഴിഞ്ഞിട്ടുണ്ടോ. മമ്മയുടെ ആവര്‍ത്തിച്ചുള്ള  ഭര്‍തൃ വന്ദനം കേട്ട് മടുത്തു , ഒരു ദിവസം ഞാന്‍ മമ്മയോട് കയര്‍ത്തു. അന്നു മമ്മയ്ക്കു ഉറങ്ങാന്‍ കഴിഞ്ഞില്ല.  ' പപ്പയുടെ മോള്‍ നീയും എന്നെ തരം താഴ്ത്തി എന്നും പറഞ്ഞു കരഞ്ഞു നേരം വെളുപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ പപ്പയെ പോലെയാണെന്ന് മമ്മയ്ക്കു തോന്നിയതാണ്. മമ്മയുടെ കണ്ണീരിന്റെ വഴിയെ ആണ് ഞാന്‍ നടന്നത്.

എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍, അയല്‍വക്കത്തെ ഒരു എലുമ്പു പയ്യന്‍ എന്റെ  ഉടുപ്പിന്റെ കൊളുത്തുകള്‍ വലിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു. എന്റെ കൂമ്പി വരുന്ന മുലകള്‍ ആയിരുന്നു അവന്റെ ലക്‌ഷ്യം. മലഞ്ചെരുവിലൂടെ നടക്കുമ്പോള്‍ കാല്‍ വഴുതി കൊല്ലിയില്‍ വീഴുന്നത്  പോലെ അപ്രതീക്ഷിതമായിരുന്നു അവന്റെ ആക്രമണം. മമ്മ അന്നെന്നെ പൊതിരെ തല്ലി. ഞാന്‍ എന്ത് തെറ്റാണ്  ചെയ്തത്. ഞാനൊരിക്കലും തിളിര്‍ത്തു വരുന്ന മാറിലേക്ക്‌ നോക്കി അഭിമാനിച്ചിട്ടില്ല. കണ്ണാടിയ്ക്ക് മുമ്പില്‍ നില്‍ക്കാന്‍ ഭയമായിരുന്നു അന്നൊക്കെ. എന്നെ ഭയപ്പെടുത്തുന്ന എന്തോ ഒന്ന് എന്റെ മാറില്‍ വളരുന്നത്‌ കാണാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. മമ്മാ .... നമ്മള്‍ ദൗര്‍ബല്യങ്ങളുടെ ഒരു കൂടാണ്..... കീഴടങ്ങാന്‍  വിധിക്കപ്പെട്ട മണ്ണാണ് നമ്മുടേത്‌.......... ബലമായി ആരങ്കിലും പിടിച്ചു കിടത്തിയാല്‍ വഴങ്ങി പ്പോകുന്നവരാണ് മമ്മാ , നമ്മളൊക്കെ .

അന്നു ഞാനൊരു തീരുമാനത്തിലെത്തിയതാണ്. ഒരു പുരുഷന്റെ മുമ്പിലും തോല്‍ക്കരുത്‌. അതിനു ശേഷം മമ്മ എന്നെക്കരുതി വേവലാതി പ്പെട്ടു കണ്ടിട്ടില്ല. ടോം ഡോക്ടറുടെ മകന്‍ എനിക്കൊരു പ്രേമ ലേഖനം തന്ന ദിവസം , ഞാനത്  മമ്മയെ കാണിക്കാന്‍ വരുമ്പോള്‍ മമ്മ ഏതോ പെണ്‍ മാസികയും മറിച്ചുകൊണ്ട് അടുക്കള പ്പുറത്തിരിക്കയായിരുന്നു. അത് വായിച്ചിട്ട് പെട്ടെന്നാണ്  മമ്മയുടെ ഹൃദയം ആര്‍ദ്രമായത്. 'പാവം കുട്ടി ' എന്നോ മറ്റോ അമ്മ അവനെ ക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍  എന്നെ ത്തന്നെ ഭയപ്പെട്ടു.. സുതാര്യമായ പുറം തോടുള്ള ഒരു ഹൃദയമായിരുന്നു എന്റേത്.  അത്  തകര്‍ക്കാന്‍ പര്യാപ്തമായിരുന്നു  ആ പ്രണയ ലേഖനം .

ആണ്‍ വര്‍ഗവുമായി ഒരു സന്ധിക്കും ഇല്ലെന്നു തീര്‍ച്ച പ്പെടുത്തിയതിന് ശേഷമാണ് ഞാന്‍ അരവിന്ദനെ പരിചയപ്പെടുന്നത്.  അയാള്‍ ഒരു പാവം ആയിരുന്നു.  എത്രയോ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സ്വപ്നങ്ങളുടെ ഒടുങ്ങാത്ത കല്‍പ്പടവുകളില്‍ സംസാരിച്ചിരുന്നിട്ടുണ്ട്‌  അന്നൊക്കെമമ്മ യുടെ നോട്ടത്തില്‍ വല്ലാത്തഅര്‍ഥങ്ങള്‍  ഒളിച്ചിരിപ്പുണ്ടെന്ന് തോന്നിയിരുന്നു. ഒരു പാതിരാത്രിയ്ക്കു, ആരോടും പറയാതെ ഇറങ്ങി പ്പോകുമെന്നോ, യാദൃശ്ചികമായി ഞാന്‍ വാഷ് ബെയ്സനിലേക്ക് ശര്‍ ദ്ദിക്കുമെന്നോ ഒക്കെ ഭയക്കുന്ന ഒരു തരം നോട്ടം .മമ്മ പൂന്തോട്ടം നനച്ചു കൊണ്ടിരുന്ന ഒരു വൈകുന്നേരം ഞാന്‍    മമ്മയെ ഭയപ്പെടുത്താന്‍ വേണ്ടി ഓക്കാനിക്കുന്നതായി അഭിനയിച്ചു.അരവിന്ദനും,ഞാനുംകന്യാ കുമാരിയില്‍ നിന്ന് വന്നതിനു ശേഷമായിരുന്നു അത്. അപ്പോള്‍ മമ്മയുടെ മുഖത്ത് തെളിഞ്ഞു വന്ന 'ദൈന്യത', അതായിരുന്നു മമ്മയുടെ ജീവിതത്തില്‍ മൊത്തത്തില്‍ ഉണ്ടായിരുന്ന ഭാവം.

സൂര്യാസ്തമനം കണ്ടു മടങ്ങുമ്പോള്‍  ഒടുവിലത്തെ ബസ്സും മടങ്ങിയിരുന്നു. ഞങ്ങള്‍ ഒരു ലോഡ്ജില്‍ മുറിയെടുത്തു. അന്നു ഞങ്ങള്‍ ഒരു കട്ടിലില്‍ കിടന്നുറങ്ങി.  അയാള്‍ എന്നെ ഒന്ന് ചുംബിക്കുക യെങ്കിലും ചെയ്യുമെന്ന് ഞാന്‍ കരുതി. എന്നെ സുരക്ഷിതമായി പുതപ്പിച്ചു കിടത്തിയിട്ട് അയാള്‍ ബെ ഡ്ഢിന്റെ ഒരു മൂലയില്‍ ചുരുണ്ടു കൂടി. ആ യാത്രയുടെ മടക്കത്തിലാണ് ഞാന്‍ അയാളെ സ്നേഹിച്ചു തുടങ്ങിയത്. 

എന്റെ വിവാഹം ഉറപ്പിക്കുന്നത് വരെ ഞാനും അരവിന്ദനും തമ്മില്‍ , മമ്മ ഭയക്കുന്നത് പോലെ ഒന്നും സംഭവിച്ചില്ല  എന്നു പറഞ്ഞപ്പോള്‍  അത്രയും നേരം എല്ലാം കേട്ടിരുന്ന മമ്മ എന്നെ തലയുയര്‍ത്തി നോക്കി. ഒരു ചോദ്യചിഹ്നം പോലെ.  
എന്നിട്ട് .........?
ഇന്നലെ  ഞാന്‍...........,
എന്റെ വിരലില്‍ വിവാഹ മോതിരം അണിയിച്ച ആളിന്റെ  മുമ്പില്‍ ജയിക്കാന്‍  വേണ്ടി..........
ഈ നഗരത്തിലെ ആണുങ്ങളെല്ലാം ചിന്ന വീടുകള്‍ തേടി പോകുന്നവരാണ്. എന്റെ പപ്പയും പോയിട്ടുണ്ടാവണം. എന്റെ പ്രതിശ്രുത വരനെ ചിന്ന വീടുകളിലെ വഴികളില്‍ ഞാന്‍ കണ്ടിട്ടുണ്ട് മമ്മ.
അര്‍ഹത യില്ലാത്തവന് വേണ്ടി ഞാനെന്തിനു ഫ്രെഷ് ആയിരിക്കണം മമ്മ .......?

എനിക്ക് വേണമെങ്കില്‍  അരവിന്ദന്റെ മുറിയില്‍ പോകാതിരി ക്കാമായിരുന്നു. അവന്റെ കിതപ്പില്‍ നിന്ന് ഓടി രക്ഷ പ്പെടാമായിരുന്നു. ' ഏഴാം നിലയിലെ അവന്റെ മുറിയില്‍ നിന്ന് നിരത്തിലേക്ക് തുറക്കുന്ന വാതിലുകള്‍ തുറന്നു കിടന്നിരുന്നു. എനിക്ക് പിന്‍ വാങ്ങണമെന്ന് തോന്നിയില്ല. ഒരു ഹിംസ്ര ജന്തുവിനെ പോലെയല്ല അവന്‍ അടുത്ത് വന്നത്. അവന്‍ എന്റെ വിവാഹ മോതിരം കാണുകയായിരുന്നു.
'നിന്നെ പനിയ്ക്കുന്നുണ്ട്......
എന്റെ വിരലുകള്‍ തലോടിക്കൊണ്ട് അവന്‍ പറഞ്ഞു. 
നിന്നെയും'.......... 
അവന്റെ ശ്വാസം അപ്പോള്‍ തിളയ്ക്കുന്നുണ്ടായിരുന്നു.  അത് മെല്ലെ എന്റെ ശരീരത്തില്‍ ഇഴയാന്‍ തുടങ്ങി. വേഴ്ചയുടെ ഒടുവില്‍ വിവാഹ മോതിരം എന്നന്നേക്കുമായി  വലിച്ചെറിയണമെന്നു ആഗ്രഹിച്ചതാണ്‌. ഞാന്‍ അങ്ങനെ ചെയ്തു കളയുമെന്ന് ഭയന്ന് മമ്മ മുറിയുടെ വാതുക്കല്‍ അപ്പോള്‍  നിലയുറപ്പിച്ചിരിക്കാം എന്ന് ഞാന്‍ ശങ്കിച്ചു.

അവന്‍ മെല്ലെ എഴുന്നേറ്റു പുറത്തേക്ക് പോകാനൊരുങ്ങുമ്പോള്‍  ഞാന്‍ ഒരു യവന കഥയിലെ നായികയെ പോലെ രണ്ടു കയ്യുകളും ഉയര്‍ത്തി അവനെ വിളിച്ചു.
"എന്റെ ഇഷ്ടങ്ങളുടെയും,സുഖങ്ങളുടെയും തമ്പുരാനേ, ഈ രതി ചക്രത്തില്‍ നിന്ന് എന്നെ സ്വതന്ത്ര യാക്കൂ."....
അപ്പോള്‍ അവന്‍ മടങ്ങി വന്നു ചൂട് വര്‍ഷമായി എന്നില്‍ പെയ്യാന്‍ തുടങ്ങി.

"എല്ലാം നശിപ്പിച്ചു കളഞ്ഞല്ലോ"......  എന്നു നിലവിളിച്ചുകൊണ്ട് മമ്മ നിലത്തു കുത്തിയിരുന്നു. 
'എനിക്കൊന്നും സംഭവിച്ചില്ല, മമ്മാ ...... ഞാന്‍ മമ്മയെ ആശ്വസിപ്പിച്ചു.  എന്തെങ്കിലും സംഭവിച്ചൂന്നു പറയാന്‍  ഈ ലോകം ഇടിഞ്ഞു വീഴുകയോ, നമ്മള്‍ അതില്‍ ഇല്ലാതാകുകയോ  ചെയ്യുമ്പോഴല്ലേ ...?
ഇന്നലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ പതിവ് പോലെ പക്ഷികള്‍ ചിലയ്ക്കുകയും ,സൂര്യന്‍ മാങ്കോസ്റ്റിന്റെ കൊമ്പില്‍ തൂങ്ങി ക്കിടക്കുകയും ചെയ്തിരുന്നു.

' ഇനി നമ്മള്‍ കാണില്ല'....
വസ്ത്രങ്ങള്‍ എടുത്തണിയുന്നതിനിടയില്‍  അവന്റെ നഗ്നമായ അരക്കെട്ടിലേക്കു തുണി വലിച്ചിട്ടു കൊണ്ട് ഞാന്‍ പറഞ്ഞു.ആ സമയമത്രയും  രതിയുടെ ആരോഹണത്തിന്റെ ഉച്ചസ്ഥായി യില്‍ നിന്ന് അവന്‍ സ്വതന്ത്രനായിരുന്നില്ല. അപ്പോള്‍ ഉടലെടുത്ത സംശയം പൂര്‍ണ്ണമായി ശരിയാവുകയായിരുന്നു.
'നീ മരുന്നടിച്ചിട്ടുണ്ടോ ' ................? 
ചിന്നവീട്ടിലെ പതിവുകാരെ പോലെ അവന്‍ നിര്‍ലജ്ജം ചിരിക്കുന്നത്കണ്ടപ്പോള്‍ ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഓരോ തവണയും ശബ്ദം ഞാനറിയാതെ കൂടുതല്‍ ആര്‍ദ്രമായി ക്കൊണ്ടിരുന്നു
അവന്‍ എന്നെ  കിടക്കയിലേക്ക്  വലിച്ചടുപ്പിച്ചിട്ടു പറഞ്ഞു ; ഡിയര്‍, എല്ലാം മറക്കാം , ഞാന്‍ നിനക്ക് വിവാഹ സമ്മാനമായി എന്തു തരണം.
അവന്റെ നിഷ്കളങ്കത യോര്‍ത്തു അപ്പോള്‍  എല്ലാം മറന്നു.ഞാനവനെ ഗാഡമായി ചുംബിച്ചു. 
'എനിക്ക്, നീ എന്തു തരും.....?
'എന്തും........
'നീയാണ് എന്നെ കൂടുതല്‍ സ്നേഹിച്ചത്..... നീയാണ് എന്നെ ആനന്ദത്തിന്റെ ചക്രവാളത്തോളം കൊണ്ടുപോയത് ......'
അവന്റെ ഉദ്ദാരണം നിലയ്ക്കാത്ത ലിംഗ ത്തിലേക്ക് ചൂണ്ടി ഞാന്‍ ചോദിച്ചു.,
'അതെനിക്ക് തരുമോ'.................?
'നിന്റെ ഓര്‍മയ്ക്ക്' ..... 
അവന്‍ വീണ്ടും  നഗ്നനായി  . ഞാന്‍  അവന്റെ ലിംഗം അറുത്തെടുത്തു  പുറത്ത് കടക്കുമ്പോള്‍ കൈ വീശി അവന്‍ എനിക്ക് ആശംസകള്‍ നേര്‍ന്നു.
പറയൂ ...മമ്മ,  ഞാന്‍ തെറ്റുകാരിയാണോ....?  ആണെങ്കില്‍  പാപം ചെയ്യാത്ത ആരെങ്കിലും എന്നെ കല്ലെറിയട്ടെ ............................!29 Responses to കാമ മോഹിതം

 1. തുടക്കം അതിഗംഭീരം. അതുകൊണ്ട് തന്നെയാണ് പിന്നീടുള്ള വരികള്‍ വായിക്കാന്‍ തുടങ്ങിയതും. ചിന്നവീടും, സ്ത്രീയുടെ അടിച്ച്ചമര്ത്ത്തപ്പെട്ടവള്‍ ഭാവവും, അതില്‍ നിന്നും പുറത്ത് കടക്കുന്ന കഥാപാത്രവും എല്ലാം കണ്ടു. ഒടുവില്‍ അവള്‍ മുറിച്ചെടുത്ത ലിംഗാഗ്രം എന്നത് കൊണ്ട് അവള്‍ അത് മനസ്സുകൊണ്ട് സ്വീകരിച്ചിരിക്കുന്നു എന്നര്‍ത്ഥത്തില്‍ ആണോ കാണേണ്ടത്.

 2. ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ കഥക്ക് ഞാനെന്ത് അഭിപ്രായമാണ് കുറിക്കുക... എങ്കിലും എന്റെ വായന അടയാളപ്പെടുത്തുവാനായി ഈ വരികള്‍ കുറിക്കുന്നു...
  പ്രിയപ്പെട്ട നിസാര്‍ സാര്‍, ഇനിയും എഴുതുക... താങ്കളെ വായിക്കുന്നത് വെറുതെയാവുന്നില്ല.... നൂതനമായ വായനാനുഭവത്തിന്റെ അനുഭൂതിമണ്ഡലങ്ങളിലേക്കാണ് നിങ്ങള്‍ ഞങ്ങളെ കൊണ്ടുപോവുന്നത്....

 3. നല്ല എഴുത്ത്....അവസാനം കണ്ഫ്യുഷന്‍ ഉണ്ടാക്കി..എന്താണ് അവളെ അതിനു പ്രേരിപ്പിച്ചത്?..വായിച്ചു വന്നപ്പോള്‍ ഞാന്‍ കരുതിയത്‌ പാതിവ്രത്യം കാത്തു സൂക്ഷിക്കാത്ത ഒരു പുരുഷന് വേണ്ടി പാതിവ്രത്യം ഒരു സ്ത്രീക് കാത്തു വക്കേണ്ട കാര്യമില്ല എന്ന് കരുതി വേറെ വല്ലവരുമായി ബന്ധപ്പെടുമെന്നാണ്...എന്തായാലും വ്യത്യസ്തമായ ചിന്ത ഇഷ്ടമായി..

 4. പെണ്ണിന്റെ കന്യകാത്വം എന്നത് ആണിന്റെ ഈഗോ ആണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.
  നന്നായിരിക്കുന്നു....ആശംസകള്‍..

 5. അമ്മയുടെ ഓരോ അനക്കത്തിലും കാണപ്പെടുന്ന ആധി സര്‍വ്വ സാധാരണമായ ഒന്നാണ്. , എന്നാല്‍, മകളുടെ ശക്തമായ പ്രതിഷേധം ജീവിതത്തിന്റെ മറു പുറത്തു നിന്നും കേള്‍ക്കുന്ന എന്തോ ഒന്ന് പോലെ അനുഭവമാകുന്നു. എന്താകിലും 'കഥ' ഭാഷ കൊണ്ടും ശൈലി കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നു.
  വീണ്ടും കാണാം. ആശംസകള്‍.!

 6. വേറിട്ട ശൈലിയില്‍ പൊള്ളുന്ന ഒരു വിഷയം!
  നന്നായ് എഴുതിയിരിക്കുന്നു...അഭിനന്ദനങ്ങള്‍ മാഷേ!!

 7. ആദ്യമായിട്ടാണ് .. ഇവിടെ എനിക്കിഷ്ട്ട പെട്ട ഒരു ശൈലി ആണിത് .ശക്തമായ വരികളും ..ഇഷ്ട്ടപെട്ടു..ഒരു രാമനുണ്ണി കഥ പൊലെ തോന്നി

 8. അതേ! ബൂലോഗം ഇതേ പോലുള്ള കഥകള്‍ കൊണ്ട് സമ്പുഷ്ടമാണെന്ന് വിമര്‍ശകര്‍ക്ക് തെളിയിച്ച് കൊടുക്കൂ നിസാര്‍ .ആശംസകള്‍.

 9. എനിക്കും പനിക്കുന്നു..

  പുതുകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഈ വരികള്‍ - “സൂര്യന്‍

  മാങ്കോസ്റ്റിന്റെ കൊമ്പില്‍ തൂങ്ങി ക്കിടക്കുകയും ചെയ്തിരുന്നു“.

  നല്ല കഥയ്ക്ക് അഭിന്ദനങ്ങള്‍...

 10. ലിംഗം മുറിച്ചെടുത്ത് സമ്മാനമായി നല്‍കി എന്നതിലൂടെ അവന്റെ സ്നേഹം ആത്മാര്‍ഥമായിരുന്നു എന്ന് പറയാനാണ് ഉദ്ദേശിച്ചതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. താങ്കള്‍ അതല്ല ഉദ്ദേശിച്ചതെങ്കില്‍ മാപ്പ്. വായനക്കാരന് അവന്റേതായ രീതിയില്‍ വിശകലനം ചെയ്യാന്‍ അവകാശം ഉണ്ടല്ലോ അല്ലേ...?

  ഈ ബ്ലോഗിന്റെ പുതിയ തലങ്ങളിലൂടെയുള്ള വായനാനുഭവങ്ങള്‍ അഭിനന്ദനാര്‍ഹം. നല്ല വായന സമ്മാനിക്കുന്ന പ്രിയ നിസ്സാര്‍ക്കക്ക് നന്ദി...

 11. അതിഗംഭീരമായ എഴുത്ത് എല്ലാവിധ മംഗളങ്ങളും ഞാന്‍ ഇന്നലെ തന്നെ വായിച്ചതാണ് ,പക്ഷെ ആരെങ്കിലും വന്നതിനു ശേഷം ആകാം മറുപടി എന്ന് കരുതിയതാണ് ,നിസ്സാര്‍ ഇക്ക ഒരു ശക്തമായ കാഴ്ചപ്പാട് ഈ എഴുത്തില്‍ ഉണ്ട് ആശംസകള്‍ ..............

 12. മുഖക്കന്നട വായിക്കുന്നത് ഇപ്പോഴും മനസ്സിനു തെളിമയുള്ള കാഴ്ചകള്‍ നല്‍കും എന്ന് വീണ്ടും താങ്കള്‍ തെളിയിച്ചു കമന്റുകള്‍ വായിക്കാന്‍ പറ്റാത്ത വിധം ഓവര്‍ലാപ് ചെയ്തു കാണുന്നു ശ്രദ്ധിക്കുമല്ലോ ചിലയിടങ്ങളില്‍ കഥയില്‍ ഏകാഗ്രത നഷ്ടപ്പെട്ടു എന്നെനിക്കു തോന്നി ,തോന്നലാണേ,പരിഭവിക്കരുത് ///

 13. സ്ത്രീയുടെ പ്രധിക്കാര ദാഹം ആയിട്ടാ നിക്കീ കഥയെ തോന്നിച്ചത്

 14. hai, unexpectedly i came here, v ry ni ce blog, do to write always good posts,

  feroze

 15. അവസാനം കണ്‍ഫ്യൂഷന്‍ ആയി, അരവിന്ദനുമായല്ലെ കല്യാണം നിശ്ചയിച്ചത്?

 16. "നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ"....
  അവസാനം കഥ ഒന്ന് പതറിയോ?

 17. അബ്ദുൽ നിസ്സാർ,,വളരെ നല്ല രചന..തലമുറകൾ തമ്മിലുള്ള അന്തരവും, ആധുനിക യുവത്വത്തിന്റെ മനോവികാരവും നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു.. ഇത്തരം പുതിയ തലങ്ങളിലൂടെയുള്ള വായന സമ്മാനിച്ചതിന് ഏറെ നന്ദി..

 18. ഒരു പ്രത്യേക രീതിയിലുള്ള അവതരണം ... ഇതാദ്യമാണ് നിസാറിന്റെ കഥകളില്‍ എനിക്ക് ഇങ്ങിനെ ഒരു അനുഭവം .
  കഥ നല്ല ഒഴുക്കോടെ വായിച്ചു തീര്‍ത്തു . പക്ഷെ അന്ത്യം അവന്റെ ലിംഗം സമ്മാനമായി നല്‍കുന്നതിലൂടെ എന്താണ്
  കഥാകൃത്ത്‌ പറയാന്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല . ഷബീര്‍ പറഞ്ഞ പോലെ സ്നേഹം അവള്‍ക്കു സമ്മാനമായി നല്‍കി എന്നാണോ ?
  ഈ പുതിയ രീതി ഇഷ്ടപ്പെട്ടു . പഴയ നിലവാരത്തില്‍ കഥകള്‍ പറയുന്ന എന്നെപോലുള്ളവര്‍ക്ക് ഇതൊരു വിസ്മയം തന്നെ . ആശംസകള്‍

 19. @@

  എന്നാലും അവന്റെ സാമാനംമുറിച്ചു കടന്നുകളഞ്ഞത് ഒട്ടും ശരിയായില്ല.

  (നാസു, ആകെമൊത്തം പേടിപ്പിച്ചുകളഞ്ഞു കേട്ടോ)


  ***

 20. SHAL says:

  ഇന്നിന്റെ കഥ...
  ഇന്നലത്തെ ഭാഷയില്‍....
  നാളെയ്ക്കായ്....
  --------------------
  സ്വന്തം
  ചിപ്പി

 21. നല്ല കഥ
  നന്നായിട്ടുണ്ട്
  ആശംസകള്‍ ....

 22. നല്ല കഥ എന്ന് പറയുന്നതിലും നല്ല ഒരു എഴുത്ത് എന്ന് പറയാം അല്ലേ?
  കഥയുണ്ട് പക്ഷെ നല്ല നല്ലതണോ?

 23. വാക്കുകള്‍ക്കു നല്ല ഒരോഴുക്ക്...ഒരു നല്ല വായനാനുഭവം...
  അര്‍ഹത യില്ലാത്തവന് വേണ്ടി ഞാനെന്തിനു ഫ്രെഷ് ആയിരിക്കണം മമ്മ .......?
  ഈ മനസ്സ് സൃഷ്ടാവിനെതോ സൃഷ്ട്ടിയുടെതോ........?
  ആരുടേതായാലും...പാപ സാഗരതിലെയ്ക്കിറങ്ങി നീന്താന്‍ നല്ലൊരു ന്യായം.....!!

 24. ഇവിടെ ഇങ്ങനെ ഒക്കെ ചില കഥകളുള്ള കാര്യം അറിഞ്ഞതേയില്ല........അതാണ്‌ വരാന്‍ വൈകിയത്............
  കഥ പിറന്ന വിവരത്തിനു ഒരു കമ്പി അയക്കണേ ഇനി അങ്ങോട്ട്‌...........
  ''കാമ മോഹിതം ''പേര് പോലെ തന്നെ കഥയും മോഹനം......
  ആശംസകള്‍......................

 25. കഥ വായിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.

  പലരും പല കാഴ്ചകളാണ് കണ്ടത് .കീഴടങ്ങാന്‍ മാത്രം വിധിക്കപ്പെട്ട

  സ്ത്രീയുടെ പ്രതിനിധിയാണ് നായിക. നല്ലവനെന്നു കരുതിയിരുന്ന ഒരു

  ആണിന്റെ സ്നേഹത്തിന് മുമ്പില്‍ അവള്‍ സ്വയം സമര്‍പ്പിക്കപ്പെടുന്നു.

  പക്ഷെ, അയാളും പുരുഷ വര്‍ഗത്തിന്റെ ഒരു തരം താഴ്ന്ന പ്രതിനിധി

  ആണെന്ന് മനസ്സിലാവുന്നതോടെ സ്നേഹം നടിച്ചു അവന്റെ പൌരുഷം

  കവര്‍ന്നു അവള്‍ പ്രതികാരം വീട്ടുന്നു.

  എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ .......

 26. Akbar says:

  കവിത മനസ്സിലാകണം എന്ന് എനിക്ക് നിര്‍ബന്ധം ഇല്ല. അത് എന്റ ഭാഷയുടെ പരിമിതി ആണെന്ന് ഞാന്‍ സമാധാനിക്കും. എന്നാല്‍ കഥ വായിച്ചാല്‍ എനിക്ക് മനസ്സിലായില്ലെങ്കില്‍ അത് കഥാ കൃത്തിന്റെ പരാജയമാണെന്നെ ഞാന്‍ പറയൂ.......

  കഥാ കഥന രീതി ഉന്നത നിലവാരം പുലര്‍ത്തി. നിസാറിന്റെ നല്ല കഥകള്‍ വായിക്കാന്‍ ഇനിയും വരാം. ആശംസകളോടെ

 27. Good theme and interesting narration. Congratulations to the author. PJJ Antony

 28. oru paadu kaaalamaayi vanittu..oru paadu improve cheythirikkunnu bhaasha....congrats!!

 29. വ്യത്യസ്തമായ ശൈലി !
  കഥ തന്തുവിനെക്കാൾ അത് വിടരുന്ന വഴികളെയാണ് ഞാൻ ഇഷ്ടപ്പെടുന്നത് .
  ആശംസകൾ !

Leave a Reply