Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഡിസംബറിലെ നക്ഷത്ര വിളക്കുകള്‍ഒരു ക്രിസ്തുമസ് കാലത്താണ്  ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അന്നു, അമ്മിണി ടീച്ചറിന്റെ  ട്യൂഷന്‍ ക്ലാസ്സില്‍ അവള്‍ തനിച്ചായിരുന്നു.  ദിവസങ്ങളോളം ഞങ്ങള്‍ ഒന്നും മിണ്ടാതെയും, മുഖത്ത് നോക്കാതെയും ഇരുന്നു. ക്ലാസ്സിന്റെ ഇടവേളകളില്‍ അടുക്കള പ്പണി കൂടി നോക്കിയിരുന്ന ടീച്ചറിന്റെ അസാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. ഒരേ നാട്ടില്‍ ജീവിച്ചിട്ടും മുമ്പ് ഒരിക്കല്‍ പോലും അവളെ കണ്ടിരുന്നില്ല.
വെള്ളയില്‍ നിറമുള്ള പൂക്കള്‍ തുന്നിയ പാവാടക്കാരി അറിയാതെ ഞാനവളുടെ മുഖത്തേക്ക് നോക്കിയിരുന്ന നിമിഷങ്ങളുണ്ട്‌,  പിന്നീട്. വലിയ പത്രാസുള്ള വീട്ടില്‍ നിന്നായിരുന്നു അവള്‍ വന്നിരുന്നത്.അത് അവളുടെ ബന്ധു വീടായിരുന്നു. കുതിര വാലുപോലെ വലിച്ചു കെട്ടിയ  മുടി അവളുടെ മുഖത്തിനു നന്നായി ചേര്‍ന്നിരുന്നു. വലിയ നെറ്റിയില്‍ കുഞ്ഞു മറുകു പോലുള്ള പൊട്ടു തൊടാനായിരുന്നു അവള്‍ക്കിഷ്ടം.ക്ലാസ്സ് കഴിഞ്ഞാലും ഞങ്ങള്‍ വളരെ നേരം സംസാരിച്ചു കൊണ്ടിരിക്കും  ഒടുവില്‍ കണ്ണില്‍ നിന്ന് മറയുന്ന ആ നിമിഷം വരെ ഞങ്ങള്‍  കൈ വീശി വീണ്ടും വീണ്ടും യാത്ര പറയും. ഞങ്ങളുടെ ബന്ധം നാട്ടില്‍ അറിഞ്ഞു തുടങ്ങിയിട്ടും യാതൊരു കൂസലുമില്ലാതെ അവള്‍ എന്റെ വീട്ടില്‍ നിത്യ സന്ദര്‍ശക ആയി. ഞങ്ങളുടെ ബന്ധത്തില്‍ അവളുടെ അമ്മ വല്ലാതെ വേദനിച്ചു. ഒരു ദിവസം അവള്‍ അമ്മയോട് ചോദിച്ചു,
'ഞാനൊരു മുസ്ലിം പയ്യനെ വിവാഹം കഴിച്ചാല്‍ അമ്മ എന്ത് ചെയ്യും."
ഒന്നും ആലോചിക്കാനില്ലാതെ  അവര്‍   പറഞ്ഞു .'ഞാനീ ഉത്തരത്തില്‍ തൂങ്ങും." 
ഞങ്ങള്‍ ക്ലാസ്സില്‍ പോകാതായി. എങ്കിലും അവള്‍ മിക്കപ്പോഴും വീട്ടില്‍ വരുമായിരുന്നു.ക്രിസ്തുമസ് രാത്രിയില്‍ മല മുകളിലെ പള്ളിയില്‍ നിന്നുള്ള രാക്കുര്‍ ബാനയില്‍ അവളുടെ ശബ്ദം തിരഞ്ഞു ഞാന്‍ ഉറങ്ങാതെ ഇരുന്നു.
ഒരിക്കല്‍ അവള്‍ എന്നോട് ചോദിച്ചു, ഞങ്ങളുടെ മതത്തിലേക്ക് വരാമോ ....?
അവള്‍ക്കു വേണ്ടി എന്തിനും ഞാന്‍ ഒരുക്കമായിരുന്നു. അങ്ങനെ ഞങ്ങള്‍ ബൈബിളില്‍ തൊട്ടു സത്യം ചെയ്തു. ഞാന്‍  ചെന്നു വിളിക്കണം. അവള്‍ ഇറങ്ങി വരും .ഞങ്ങള്‍ സമാധാനമായി പിരിഞ്ഞു.
പിറ്റേന്ന് രാവിലെ അവള്‍ വീണ്ടും വന്നു. വേദനയോടെ പറഞ്ഞു, നമ്മുടെ സ്വപ്നം നടക്കില്ല.വീട്ടുകാരുടെ മുമ്പില്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. നമുക്ക് പിരിയാം. ഞാന്‍ ഒന്നും പറഞ്ഞില്ല. അവള്‍ മടങ്ങിപ്പോയി.

ദിവസങ്ങള്‍ കഴിഞ്ഞു. ആരോ പറഞ്ഞറിഞ്ഞു , അവളുടെ സമനില തെറ്റി. വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്ത് ആരൊക്കെയോ അവളെ ജനാലയില്‍ വന്നു ഭയപ്പെടുത്തി. പിന്നീടുള്ള കുറെ ദിവസങ്ങളില്‍ അവള്‍ ബൈബിള്‍ നെഞ്ചോട്‌ ചേര്‍ത്ത് വച്ചു കിടന്നുറങ്ങി. ഒരിക്കല്‍ എന്നെ വഴിയില്‍ വച്ചു കണ്ടുമുട്ടി. മുഖവുരയില്ലാതെ അവള്‍ എന്നോട് പറഞ്ഞു.
വരൂ,.... നമുക്ക് പള്ളിയില്‍ പോകാം.....
'ഇപ്പോള്‍ പള്ളിയില്‍ ആരും ഉണ്ടാവില്ല, നേരമാവട്ടെ".. 
ഞാന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.,അവള്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അപ്പോള്‍ അവളുടെ കണ്ണുകളില്‍ മുമ്പ് ഒളിഞ്ഞിരുന്ന കുസൃതിയോ,,നാണമോ ഒന്നും ഉണ്ടായിരുന്നില്ല. 
'എല്ലാം ശരിയാകും, ഞാനും പ്രാര്‍ത്ഥിക്കാം .... ഞാന്‍ സമാധാനിപ്പിച്ചു. 
അവളും അമ്മയും അവരുടെ ബന്ധുവീട്ടില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി. കാലം കഴിഞ്ഞു. ഒരിക്കല്‍ ഞാന്‍ കോളജില്‍ നിന്നു ക്രിസ്തുമസ്  അവധിക്കു വന്നപ്പോള്‍  യാദൃശ്ചികമായി അവളും എന്റെ നാട്ടില്‍ വന്നു. ബന്ധു വീട്ടില്‍ പോകാതെ അന്നവള്‍  എന്റെ വീട്ടില്‍ കഴിച്ചു കൂട്ടി.ഞങ്ങള്‍ നേരം പുലരും വരെ  സംസാരിച്ചിരുന്നു. വീണ്ടും ഒരു ക്രിസ്തുമസ് നാളുകളില്‍ ഇതെല്ലാം ഞാന്‍ വെറുതെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്.16 Responses to ഡിസംബറിലെ നക്ഷത്ര വിളക്കുകള്‍

 1. വെറുതേ ഈ ഓര്‍മ്മകള്‍

  എന്നാലും വെറുതേ ഓര്‍ക്കുവാന്‍ മോഹം...

  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍....

 2. ഓര്‍മ്മകള്‍,നമ്മെയെപ്പോഴും മുന്നോട്ടു മുന്നോട്ടു തള്ളി വിടുന്ന ഓര്‍മ്മകള്‍ ,,,ഹാ ,
  ഹാ ക്രിസ്മസ് ആശംസകള്‍

 3. ഓര്‍മകളിലൂടെ കടന്നു പോയി... ക്രിസ്തുമസ് ആശംസകള്‍...

 4. ഹൊ സങ്കടപെടുത്തിയല്ലൊ

 5. ഹാ! ഇതെന്തേ എങ്ങുമെത്താത്തിടത്ത് എന്നത് പോലെ അവസാനിപ്പിച്ചേ?
  കോളേജ് കാലവും കഴിഞ്ഞ് പമ്പാ നദിയില്‍ കൂടി പിന്നീട് കുറേ വെള്ളവും ഒഴുകി പോയി എന്നിട്ട് ഇപ്പോള്‍ ഇവിടം വരെ ആയി. കക്ഷി ഇപ്പോള്‍ എന്ത് അവസ്ഥ എന്നത് പറഞ്ഞില്ലല്ലോ!

 6. ഓര്‍മ്മകള്‍ നന്നായി അടുക്കിപെറുക്കിയാല്‍ നല്ല ഒരു കഥയാകും...

  ആശംസകളോടെ...

 7. നല്ല ഓര്‍മ, ഒന്ന് ചോദിക്കട്ടെ ഇപ്പോള്‍ ആ കൂട്ടുകാരി എന്ത് ചെയ്യുന്നു.എവിടെയാണ്
  വല്ലതും അറിയാമോ ?ചിലപ്പോള്‍ ഏതെങ്കിലും പള്ളിയില്‍ നിസ്സാര്‍ ഇക്ക വരുന്നതും കാത്തു ഇരിക്കുന്നുണ്ടാകും .ക്രിതുമസ് പുതുവര്‍ഷാശംസകള്‍ ...

 8. ഓരോ ആഘോഷങ്ങളും നമുക്ക് ഒരായിരം ഓര്‍മ്മകള്‍ അയവിറക്കാനുള്ള സമയമാണ്.

  ആശംസകള്‍...

 9. നന്നായി ഓര്‍മ്മകളിലെ വേദനിപ്പിക്കുന്ന സ്പര്‍ശനം.. ആശംസകള്‍..

 10. ഓര്മകള്‍ ......
  aashamsakal

 11. ഓര്‍മകളിലൂടെ കടന്നു പോയ പ്രണയ നൊമ്പരം

 12. പുതുവര്‍ഷാശംസകള്‍ .....

 13. ഓര്‍മ്മകള്‍ നന്നായി എഴുതി ...ആശംസകള്‍

 14. ഹായ്, നിസ്സാർക്ക.
  എന്റെ ബ്ലോഗിൽ കമന്റ് ഇട്ടതു കൊണ്ടാണ് ഇതെഴുതുന്നതെന്നു കരുതരുത്. ഇവിടെ വരാൻ അതൊരു നിമിത്തമായെന്നു മാത്രം. ഈ അനുഭവം എന്നെ വല്ലാതെ നോവിച്ചു. നിങ്ങളെ ഒരു മഹാ പാപി എന്നു വിളിക്കാനാണ് എനിക്ക് ആദ്യം തോന്നിയത്. പക്ഷേ പ്രേമത്തിനു കണ്ണും കാതുമില്ലെന്നല്ലേ ചൊല്ല്. ദൈവം അവൾക്കും ഒരു നല്ല കുടുംബ ജീവിതം കൊടുക്കട്ടെ. ഭാവുകങ്ങൾ.

Leave a Reply