Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

പ്രവാസം തരുന്ന പാഠം





എല്ലാപ്രവാസികളെയും പോലെ , കട ബാധ്യത യുടെ വലിപ്പം അനുസരിച്ച് ഒരു നിശ്ചിതകാലം  
മാത്രം , അല്ലെങ്കില്‍ഒരു വട്ടം കൊണ്ട് മതിയാ ക്കി പോകാനായിട്ടാണ് ഞാനും ഗള്‍ഫു തെര ഞ്ഞെടുത്തത്‌ .  ഏഴു വര്‍ഷം പിന്നിടുന്നു . ഇപ്പോഴത്തെ നില അനുസരിച്ചു എത്ര കാലം കൂടി ഗള്‍ഫില്‍ കഴിയേണ്ടി വരും എന്ന് തീരുമാനിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ആവശ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ മുമ്പിലുണ്ട്. ഇതു എല്ലാ പ്രവാസികളും നേരിടുന്ന സമാന പ്രശ്നങ്ങളാണ്. പ്രവാസികളില്‍ ഭൂരിപക്ഷം , മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയാണ്, സ്വയം എരിഞ്ഞു കൊണ്ട്. ജീവിതത്തിനു പ്രകൃതി നല്‍കുന്ന നിര്‍വ്വചനങ്ങള്‍ എല്ലാ തെറ്റിച്ചു കൊണ്ട്. എങ്കില്‍ എല്ലാം അവസാനിപ്പിച്ചു പോയി ക്കൂടെ എന്ന ചോദ്യം ഓരോ വ്യക്തിയും ചുമക്കുന്നുണ്ട്. പക്ഷെ , വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ല.  നാട്ടില്‍ നിന്നും ഓരോ വ്യക്തിക്കുമൊപ്പം വിമാനം കയറുന്ന അരക്ഷിത ബോധമാണ് അതിനു കാരണം . നാട്ടില്‍ ജീവിത ചിലവിനോട് പൊരുത്ത പ്പെടാന്‍ പ്രവാസികള്‍ക്ക് ഭയമാണ്. ഇവിടെ കിട്ടുന്നത് ചെറുതെങ്കിലും അതില്‍ സംതൃപ്തി കണ്ടെത്തുന്നു എല്ലാ പ്രവാസികളും .
പ്രവാസ ജീവിതത്തിട്നെ തുടക്കത്തില്‍ എട്ടു പേരടങ്ങുന്ന ഒരു മുറി ആയിരുന്നു എനിക്ക് ലഭിച്ചത്.  പല ദേശക്കാര്‍. ഡോര്‍മെറ്ററി സിസ്റ്റം . അതില്‍ ക്രൂരന്മാരായ ചിലരും ഉണ്ട്. രാത്രി കട്ടില്‍ ചലിക്കാന്‍ പാടില്ല, ഒച്ച ഉണ്ടാവരുത്. ഫോണ്‍ വരരുത് ........!  പല പ്രഭാതങ്ങളിലും ബ്രഷും പേസ്റ്റും എടുത്തു ഒച്ച വയ്ക്കാതെ പുറത്ത്  കടന്നിട്ടുണ്ട്. ഇരുട്ടത്ത് നിന്ന് ഡ്രസ്സ് ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം നാട്ടില്‍ സ്വന്തം മുറിയും , ലോകവും ഓര്‍ത്തു നൊമ്പര പ്പെട്ടിട്ടുണ്ട്. ജീവിത ഹത്യയാണ്  പ്രവാസി നേരിടുന്ന മറ്റൊരു വലിയ പ്രശ്നം. സര്‍വ്വ സ്വതന്ത്ര ജീവിതത്തില്‍ നിന്ന് പെട്ടെന്ന് എല്ലാം നഷ്ട പ്പെടുമ്പോള്‍ ഉണ്ടാകുന്ന ആത്മ നിന്ദ , അവിടെ തുടങ്ങുന്നു ഒരു പ്രവാസിയുടെ യഥാര്‍ത്ഥ ജീവിതം   . ഉപഭോഗ സംസ്ക്കാരത്തിന്റെ പിടിയില്‍ അമരുന്ന ആദ്യത്തെ ഇര പ്രവാസികളാണ്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു ഉണ്ടാക്കുന്ന പണം ഉപഭോഗ വിപണിയില്‍ യാതൊരു സങ്കോചവും കൂടാതെ തീര്‍ക്കുന്നവരാണ് പ്രവാസികള്‍. വില കൂടിയ വീടുകള്‍, വാഹനങ്ങള്‍ ,അങ്ങനെ ഒരു പ്രവാസിയുടെ ജീവിതത്തെ നീട്ടി കൊണ്ട് പോകാന്‍ ആവശ്യമായ മോഹങ്ങള്‍ വീട്ടികാരുടെ സഹായത്തോടെ മെനഞ്ഞെടുത്ത് ജീവിതം മരുഭൂമിയില്‍ തീര്‍ക്കാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാകുന്നു. 
ഇപ്പോള്‍ മക്കള്‍ ഗള്‍ഫിലേക്ക് പറക്കാന്‍ തിടുക്കം കാണിക്കുമ്പോള്‍ , ഭയമാണ്. അവര്‍ അറിയുന്നില്ല , വല്ലാത്തൊരു കുരുക്കിലെക്കാണ് വന്നു വീഴുന്നതെന്ന് .

4 Responses to പ്രവാസം തരുന്ന പാഠം

  1. ajith says:

    മക്കള്‍ ഒന്ന് വന്നുപോകട്ടെ. പ്രവാസം ഒരു പ്രത്യേക അനുഭവം തന്നെയാണല്ലോ.

  2. വല്ലാത്ത അനുഭവം തന്നെ.ഇക്കരെ നിൽക്കുമ്പം അക്കരപ്പച്ച.

  3. ഞാന്‍ 'അനുഭവിച്ചു',നാട്ടിലെത്തി..ഇപ്പോള്‍ മക്കളാണ് ഗള്‍ഫില്‍ കഷ്ടപ്പെടുന്നത്.....
    ആശംസകള്‍

  4. എല്ലാം തുടര്‍ച്ചകള്‍ മാത്രം.
    ഒന്നിനും യൊരു അവസാനമില്ല.

Leave a Reply