ഒന്ന് -
പപ്പിക്കുട്ടിയുടെ വീട് പകല്‍
മുറി ഇന്റീരിയര്‍
ഏഴു വയസ്സുകാരി പപ്പിക്കുട്ടി ബെഡ്ഡില്‍ ചാഞ്ഞിരുന്നു ഒരു ചിത്രം വരയ്ക്കുകയാണ് ഇടയ്ക്ക് വര തെറ്റുമ്പോള്‍ അവള്‍ തുപ്പല്‍ തൊട്ടു മായ്ക്കാന്‍ ശ്രമിക്കുന്നു
ഒന്ന് - എ
കിച്ചന്‍
അവളുടെ മമ്മി അടുക്കളയില്‍ തിരക്കിട്ട ജോലിയാണ് . ഇടയ്ക്ക് പുറത്തേക്ക് പോകുമ്പോള്‍ വാഷ് ചെയ്യാന്‍ കൂട്ടിയിട്ടിരിക്കുന്ന തുണികള്‍ ശ്രദ്ധയില്‍ പെടുന്നു . അത് വാരിയെടുത്ത് മറ്റൊരു മുറിയിലേക്ക് .
ഒന്ന് - ബി
പപ്പയുടെ മുറി
അയാള്‍ ലാപ് ടോപ്പിന് മുമ്പിലിരിക്കയാണ്.
കടന്നു വരുന്ന മമ്മി .
മമ്മി : ലോക്ക് ഡൌണ്‍ തുടങ്ങിയപ്പോ മുതലുള്ള ഇരുപ്പാ , എന്റെ ടോമിച്ചാ നിങ്ങളാ പിന്നാമ്പുറത്തെ പൈപ്പ് പോയൊന്നു നോക്കിയേ, ഡ്രൈനേജ് ബ്ലോക്കായന്നാ തോന്നണത് , നാറീട്ട് വയ്യ.
അയാളത് കേട്ടതായിട്ടു പോലും ഭാവിച്ചില്ല
മമ്മി : (സ്വയം ) ആരോട് പറയാനാ....
മുറിയില്‍ കിടന്ന തുണികളും വാരി അവര്‍ പുറത്തേക്ക് പോയി.
ഒന്ന് - സി
അത് പപ്പിയുടെ ചേച്ചിയുടെ മുറിയാണ് . ഒരു പതിനാറു വയസ്സ് കാരി . അവള്‍ ഇയര്‍ ഫോണ്‍ വച്ച് പാട്ട് ആസ്വദിക്കുകയാണ്. അവിടേക്ക് കടന്നു വരുന്ന മമ്മി .
അവളോട്
മമ്മി : മോനു എവിടെ ......?
അതവള്‍ കേട്ടില്ല
മമ്മിക്കു ദേഷ്യം വന്നു . അവര്‍ കൂടുതല്‍ ഒച്ചയെടുത്തു
മമ്മി : മോന് എവിടേന്നു നിന്നോടല്ലേ ചോദിച്ചത്.
അപ്പോഴാണ് മമ്മി വന്നത് അവള്‍ അറിയുന്നത്.
അവള്‍ ഇയര്‍ ഫോണ്‍ എടുത്തു. ' മമ്മിയെന്താ ചോദിച്ചത് ...
മമ്മിയ്ക്ക് ദേഷ്യം വരുന്നുണ്ട്
മമ്മി : നീയിതും ചെവീ വച്ച് ഇവിടിരുന്നോ , കിച്ചണി വന്നു എന്നെയൊന്നു സഹായിച്ചാ ദോഷമൊന്നും വരാനില്ല.
മകള്‍ വീണ്ടും ഇയര്‍ ഫോണ്‍ ചെവിയില്‍ വച്ചു.
അവര്‍ സ്വയം ശപിച്ചു
മമ്മി : എന്റെ കര്‍ത്താവേ, ഈ ലോക്ക് ഡൌണ്‍ ഒന്ന് തീര്‍ന്നു കിട്ടിയിരുന്നെ തലയ്ക്കു സ്വൈര്യം കിട്ടിയേനെ.
അവര്‍ പുറത്തേക്ക് -
ഒന്ന് - ഡി
ഹാള്‍
മോനു സോഫയില്‍ വീണു കിടന്നു സിനിമ കാണുകയാണ്
മമ്മി : എടാ, ഇന്ന് നേരം വെളുത്തെ പിന്നെ നീയെന്തെങ്കിലും കഴിച്ചോ ...?
മമ്മി പറയുന്നത് അവന്‍ ശ്രദ്ധിക്കുന്നില്ല . ദേഷ്യം വന്നു മമ്മി റിമോട്ടില്‍ ടി വി നിര്‍ത്തി.
മോനു : മമ്മിയെന്താ കാണിക്കുന്നേ
ഇപ്പോഴാണ് അവനു പരിസര ബോധം വന്നത്.
മമ്മി : കൊറച്ചു കണ്ടാ മതി, വന്നു വല്ലതും കഴിക്കു , എന്നിട്ട് പുസ്തകമെടുത്ത് പഠിക്കു .
മോനു : അതിനു ലോക്ക് ഡൌണ്‍ അല്ലെ മമ്മീ
മമ്മി : പുറത്തിറങ്ങരുതെന്നെ പറഞ്ഞിട്ടുള്ളൂ , പഠിക്കരുതെന്ന് പറഞ്ഞിട്ടില്ല , പഠിക്കാന്‍ വയ്യെങ്കി പോയി മുറിയൊക്കെ വൃത്തിയാക്ക് , വല്ല വൈറസും കേറി വരാതെ .
ഒന്ന് - ഇ
പപ്പി ക്കുട്ടിയുടെ മുറി
അവള്‍ ഇപ്പോഴും ചിത്രം വരയ്ക്കുകയാണ് . ഇടയ്ക്കു തല ഉയര്‍ത്തുമ്പോള്‍ , കാണുന്ന കാഴ്ച അവളെ അത്ഭുത പ്പെടുത്തുന്നു . കണ്ണെടുക്കാതെ അവള്‍ ആ കാഴ്ച നോക്കി നിന്നു .
ഒന്ന് -എഫ്
അടച്ചിട്ടിരിക്കുന്ന ജനൽ പാളികളിലൂടെ നമുക്കും ഇപ്പോൾ ആ കാഴ്ച കാണാം .
പുറത്ത് ---
ഗോളാകൃതിയിലുള്ള നീല നിറത്തിൽ ഒരു വൈറസ് . അത് അന്തരീക്ഷത്തിൽ ഡാൻസ് ചെയ്യുകയാണ് .
പപ്പി ചാടിയെഴുന്നേറ്റു, ജനൽ പാളികളിൽ കുറച്ചു കൂടി അടുത്ത് നിന്ന് ആ അത്ഭുത കാഴ്ച കാണുന്നു.
വൈറസ് . അതിന്റെ ഡാൻസ് തുടരുന്നു.
പപ്പി അവൾ വൈറസിൽ നിന്ന് നോട്ടമെടുക്കാതെ ഉറക്കെ വിളിച്ചു." മമ്മീ ........"
ഒന്ന് - ജി
പപ്പിക്കിട്ടിയുടെ മുറിയുടെ വാതിൽ , അവിടെ പ്രത്യക്ഷ പ്പെടുന്നത് മമ്മിയാണ്. അവർ വൈറസിനെ കണ്ടു അന്ധാളിച്ചു പോകുന്നു . അവർ അറിയാതെ വിളിച്ചു പോകുന്നു .' ടോമിച്ചാ .......
മമ്മിയുടെ പിന്നിൽ ടോമിച്ചൻ പ്രത്യക്ഷ പ്പെടുന്നു.
തൊട്ടു പിന്നിൽ മകൾ ,
പിന്നിൽ മോനു ....
അവരുടെ കാഴ്ചയിൽ വൈറസ് ഡാൻസ് ചെയ്യുന്നു.
കുറച്ചു സമയം എല്ലാവരും ഫ്രെയിമിൽ -
പിന്നെ
ടോമിച്ചൻ അപ്രത്യക്ഷമാകുന്നു, തൊട്ടു പിന്നാലെ മകളും ഒപ്പം മോനവും .
പപ്പി ഇപ്പോഴും വൈറസിന്റെ ചലനത്തിൽ ആകൃഷ്ടയാണ് .
മമ്മി തിരിഞ്ഞു നോക്കുമ്പോൾ കൂടെ ആരുമില്ല.അവർ പറഞ്ഞു പോകുന്നു . ങേ , എല്ലാരും പോയോ .
പിന്നിൽ , മുറിയിൽ എന്തൊക്കെയോ ശബ്ദം കേട്ടു , അവർ അങ്ങോട്ട് നടന്നു.
ഒന്ന് - എച്ച്
മമ്മി കടന്നു വരുമ്പോൾ ഹാളിൽ ടോമിച്ചനും , കുട്ടികളും നിൽപ്പുണ്ട് . അവരെല്ലാം ഗ്ലൗസും, മാസ്ക്കും ധരിച്ചിരിക്കുന്നു .
അവരുടെ കയ്യിൽ വീട് വൃത്തിയാക്കാനുള്ള ഉപകരണങ്ങൾ .
മമ്മി അടുത്ത് വരുമ്പോൾ മകൾ ഗ്ലൗസ് മമ്മിക്ക് നീട്ടി. മോനു മാസ്ക്ക് നീട്ടുന്നു.ടോമിച്ചൻ കൊടുത്തത് സാനിട്ടൈസറാണ് .
ടോമിച്ചൻ : നോക്കണ്ടാ , ഇത് ഞങ്ങളു തന്നെയാ.
ടോമിച്ചൻ പെട്ടെന്ന് ഫ്ലോർ വൃത്തിയാക്കി തുടങ്ങി . മകൾ ഡൈനിങ് ടേബിൾ തുടച്ചു തുടങ്ങി. മോന് അലമാരകൾ തുടച്ചു.
അത് കാണുമ്പോൾ മമ്മിയുടെ മുഖത്ത് ചിരി പടരുന്നുണ്ട് .
ഒന്ന് - ഐ
പപ്പിക്കുട്ടി ഇപ്പോഴും ജനാലയ്ക്കു പിന്നിൽ നിന്ന് വൈറസിന്റെ ഡാൻസ് കാണുകയാണ്.
കാഴ്ചക്കിടയിൽ അവൾ വൈറസിനോട് പറഞ്ഞു - " പോടാ ..... പോടാ ....."
ഒന്ന് - ജെ
ഹാളിൽ എല്ലാവരും ടി വി ക്കു മുമ്പിൽ ഇരിക്കുന്നു . മമ്മിയുടെ മടിയിലാണ് പപ്പിക്കുട്ടി .
ടി വി യിൽ വൈറസിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ ആണ് വിഷയം .
പപ്പി കുട്ടി മമ്മിയുടെ മടിയിൽ നിന്നിറങ്ങി , ജനാലക്കരികിൽ വരുന്നു. അവൾ പുറത്തേക്കു നോക്കി. ഇപ്പോൾ അവിടെ വൈറസ് ഇല്ല.
നല്ലെഴുത്ത്
സ്നേഹപൂര്‍വ്വം
രൂപ