Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

ഗൃഹലക്ഷ്മി മുഖചിത്രം കഥ പറയുന്നു

e
ഗൃഹലക്ഷ്മിയിലെ കവര്‍ ചിത്രം മുലയൂട്ടുന്ന അമ്മയെ , കേരളത്തിലെ സദാചാര വിചാരിപ്പുകാര്‍ക്ക് വേണ്ട വിധം ഹൃദയ വ്യഥ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പൊ മനസ്സിലായില്ലേ , വിഗ്രഹാരാധന ശരിയാണെന്ന് , വെറുമൊരു ചിത്രം കണ്ടിട്ട് അതിനെ സിരാ ധമനികളില്‍ പടരുന്ന വികാരമായി കത്തി പ്പടര്‍ത്താന്‍ മനുഷ്യ മനസ്സിന് കഴിയുമെന്ന് . ജിലു ജോസഫ്‌ എന്ന ആര്‍ടിസ്റ്റ് നെ ധാരാളം ആളുകള്‍ അധിക്ഷേപിച്ചു കണ്ടു.അവരൊക്കെ ചോദിക്കുന്നത് , നീ അമ്മയാണോ ? ?   നിന്റെ മുലകളില്‍ പാലുണ്ടോ , ഒരു പിഞ്ചു കുഞ്ഞിനെ കബളിപ്പിച്ചില്ലേ എന്നൊക്കെയുള്ള നഴ്സറി ചോദ്യങ്ങളാണ്. വിഷയ സൂചകമായി ഒരു ചിത്രം നല്ല രീതിയില്‍ പ്രദര്‍ശിപ്പിച്ചു എന്നതിലുപരി , ആ മുഖ ചിത്രത്തിനു എന്ത് പ്രസക്തിയാണ് ഉള്ളത്. ജിലു ജോസഫിന്റെ മുലകളിലെ പാല് തേടി എന്തിനു പോകണം , അവരുടെ കണ്ണുകളിലെ കാമം എന്തിനു തിരയണം ...........? The Last Temptation Of Christ കണ്ടിട്ട് Willem Dafoe -നോട്‌ എത്ര പേര് ചോദിച്ചു നീ ക്രിസ്തു ആണോന്നു ,,,,? Dr. Baba Saheb Ambedkar കണ്ടിട്ട് മമ്മൂട്ടിയോട് എത്ര പേര് ചോദിച്ചു , താന്‍ അംബേദ്‌ക്കര്‍ ആണോന്നു ......? ആദ്യം ജീവിതവും , കലയും എന്താണെന്ന് മനസ്സിലാക്കണം , കല ജീവിതത്തില്‍ നിന്നു എങ്ങനെ വേറിട്ട്‌ നില്‍ക്കുന്നു എന്ന് മനസ്സിലാക്കണം , എല്ലാ സദാചാര ബോധവും വേര് ഉറപ്പിച്ചിരിക്കുന്നത് കാമാതുരമായ മണ്ണില്‍ തന്നെ , അത് മാത്രമാണ് ഇവിടുത്തെ പ്രശ്നം .

One Response to ഗൃഹലക്ഷ്മി മുഖചിത്രം കഥ പറയുന്നു

  1. Anonymous says:

    Hotel & Casino, Dubai, UAE - Air Jordan23
    Guests can try the air jordan 18 retro yellow suede shop outdoor pool. If you're looking air jordan 18 retro racer blue clearance for a pool in the great air jordan 18 retro varsity red centre, the Hotel & Casino, Dubai, UAE has a wide range of outdoor swimming pools.Hotel class: Adults onlyRooms: air jordan 18 retro men blue sports 2616 sq 놀이터 ft

Leave a Reply